ന്യൂഡല്‍ഹി : കൊവിഡ്-19 , ഇനിയുള്ള 15 ദിവസങ്ങള്‍ ഇന്ത്യയ്ക്ക് ഏറെ നിര്‍ണായകം. ആ ദുഷ്‌കര ദൗത്യം ഇന്ത്യ ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്ന് ജനങ്ങള്‍ക്ക് ആഹ്വാനം. കൊവിഡ് 19 -നെതിരായ പോരാട്ടങ്ങളുടെ രണ്ടാം ഘട്ടത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. അന്താരാഷ്ട്ര വിമാനയാത്രകളില്‍ ഏര്‍പ്പെട്ടിട്ടുള്ളവരെയോ, അവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തില്‍ വന്നിട്ടുള്ളരെയോ മാത്രമേ വൈറസ് ബാധിക്കൂ എന്നതാണ് ഈ ഘട്ടത്തിന്റെ പ്രത്യേകത. ഇനി വരാനുള്ളത് സ്റ്റേജ് III ആണ്. മൂന്നാം ഘട്ടം.
ചൈനയും ഇറ്റലിയുമൊക്കെ കടന്നുപോയ ഘട്ടം. അവിടെ അസുഖത്തിന്റെ പകര്‍ച്ചയ്ക്കുള്ള സാദ്ധ്യതകള്‍ ഇരട്ടിക്കും. നമ്മുടെ സമൂഹത്തിലൂടെയുള്ള കൊറോണാവൈറസിന്റെ തേര്‍വാഴ്ചയ്ക്ക് തടയിടാന്‍, പകര്‍ച്ചയുടെ ചങ്ങല തകര്‍ക്കാന്‍(Break The Chain) നമുക്കായാല്‍ മാത്രമേ അസുഖബാധിതരുടെ എണ്ണം നിയന്ത്രണത്തില്‍ നില്‍ക്കൂ. ആ ദുഷ്‌കര ദൗത്യം ഇന്ത്യ ഒറ്റക്കെട്ടായി നിന്ന്‌സ്വാര്‍ത്ഥത മാത്രം മനസ്സില്‍ സൂക്ഷിക്കുന്ന നേരിടേണ്ടത് ഇനി വരുന്ന 15 ദിവസങ്ങളിലാണ്. ഈ ദിവസങ്ങളില്‍ ജനങ്ങള്‍ അതീവ ജാഗ്രത പാലിയ്‌ക്കേണ്ടതാണ്
Post Your Comments