KeralaLatest NewsNews

കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ ഉത്സവത്തിൽ പങ്കെടുത്തിരുന്നു; ഹസ്‌തദാനം ചെയ്‌തവരും സെൽഫിയെടുത്തവരും ഉടൻ ബന്ധപ്പെടാൻ നിർദേശം

തൃശ്ശൂര്‍: കൊറോണ സ്ഥിരീകരിച്ച ബ്രിട്ടീഷ് പൗരന്‍ തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ അതിര്‍ത്തിയില്‍ പെട്ട കുട്ടനെല്ലൂര്‍ ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിലും പങ്കെടുത്തിരുന്നതായി റിപ്പോർട്ട്. മാര്‍ച്ച്‌ എട്ടിനായിരുന്നു ഉത്സവം നടന്നത്. നിരവധിപേരോടൊപ്പം ഇയാൾ സെൽഫി എടുത്തതായും സൂചനയുണ്ട്. ബ്രിട്ടീഷ് പൗരനുമായി ഹസ്തദാനം നടത്തിയവരോ, സെല്‍ഫിയെടുത്തവരോ, ഡാന്‍സ് ചെയ്തവരോ ഏതെങ്കിലും തരത്തില്‍ സമ്പർക്കം ഉണ്ടായിരുന്നവരോ ഉടന്‍ ആരോഗ്യവകുപ്പുമായോ, ദിശാ നമ്പറുകളിലോ ബന്ധപ്പെടണമെന്ന് നിർദേശം നൽകി. ടോള്‍ ഫ്രീ നമ്പറായ 1056 അല്ലെങ്കില്‍ 0487-2320466 എന്ന നമ്പറിൽ വിളിക്കാനാണ് നിർദേശം.

shortlink

Related Articles

Post Your Comments

Related Articles


Back to top button