Latest NewsIndiaNews

മുഖ്യമന്ത്രിക്കെതിരെ പോ​സ്റ്റ​ർ പ​തി​ച്ച കേസിൽ, രണ്ടു പേർ പിടിയിൽ

ലക്‌നൗ : യുപി മുഖ്യമന്ത്രി യോ​ഗി ആ​ദി​ത്യ​നാഥ്‌, ഉ​പ​മു​ഖ്യ​മ​ന്ത്രി കേ​ശ​വ് പ്ര​സാ​ദ് മൗ​ര്യ​ എന്നിവർക്കെതിരെ പോസ്റ്റ് പതിച്ച കേസിൽ രണ്ടു പേർ പിടിയിൽ. മു​ഖ്യ​മ​ന്ത്രി​യു​ടേ​യും ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ​യും ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ലം വി​വ​രി​ക്കു​ന്ന പോ​സ്റ്റ​ർ പ​തി​ച്ച​തി​നു സു​ധാ​ൻ​ഷു, അ​ശ്വ​നി എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.  യോ​ഗി​ക്കും കേ​ശ​വ് മൗ​ര്യ​യ്ക്കും പു​റ​മേ ബി​ജെ​പി നേ​താ​ക്ക​ളാ​യ സം​ഗീ​ത് സോം, ​സു​രേ​ഷ് റാ​ണ, സ​ഞ്ജീ​വ് ബ​ല്യാ​ൻ തു​ട​ങ്ങി​യ​വ​രു​ടെ ക്രി​മി​ന​ൽ പ​ശ്ചാ​ത്ത​ല​വും പോസ്റ്ററിൽ ഉൾപ്പെടുത്തിയിരുന്നു.

അ​റ​സ്റ്റു ചെ​യ്ത​വ​രെ ഉ​ട​ൻ വി​ട്ട് അ​യ​ക്ക​ണ​മെ​ന്ന ആവശ്യവുമായി കോൺഗ്രസ് രംഗത്തെത്തി. ജ​ന​ങ്ങ​ളു​ടെ ശ​ബ്ദ​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നാ​ണ് ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്. യോ​ഗി​ക്ക് താ​ൻ ഒ​രു ഭ​ര​ണ​ഘ​ട​ന സ​മ്മാ​ന​മാ​യി ന​ൽ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. അ​ത് അ​ദ്ദേ​ഹം ന​ന്നാ​യി വായിക്കട്ടെയെന്നും യു​പി കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ അ​ജ​യ് കു​മാ​ർ ലാ​ലു പ​റ​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button