കോട്ടയം ശനിയാഴ്ച വാഗമണ്ണിലെത്തിയ വിദേശ പൗരനു താമസസൗകര്യം കിട്ടാതെ ശ്മശാനത്തില്‍ കിടന്നുറങ്ങിയശേഷം മടങ്ങേണ്ടിവന്നു. റിസോര്‍ട്ടുകളിലും ഹോട്ടലുകളിലും മുറി കിട്ടിയില്ല. വിവരമറിഞ്ഞ് പൊലീസ് തേടിയിറങ്ങിയെങ്കിലും കണ്ടെത്തനായില്ല. ഇന്നലെ രാവിലെ 6.30നു പള്ളിയിലേക്കു പോയവര്‍ വാഗമണ്‍ -പുള്ളിക്കാനം റോഡിലെ ചര്‍ച്ച് ഓഫ് ക്രൈസ്റ്റിന്റെ ശ്മശാനത്തില്‍നിന്ന് ആള്‍ ഇറങ്ങിവരുന്നതു കണ്ടു പൊലീസിനു വിവരം കൈമാറി. പക്ഷേ പൊലീസ് എത്തുന്നതിനു തൊട്ടുമുന്‍പു വിദേശി ബസില്‍ കയറി പോയി.
read also : കോവിഡ്-19നെ തുരത്താന്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ : സംസ്ഥാന സര്‍ക്കാറിന്റെ പുതിയ പദ്ധതി
ഫ്രഞ്ച് പൗരനായ മറ്റൊരു വിദേശിയെ വാഗമണ്ണില്‍നിന്നു നിരീക്ഷണത്തിനു ഇടുക്കി മെഡിക്കല്‍ കോളജിലെ ഐസലേഷന്‍ വാര്‍ഡിലേക്കു മാറ്റി. ബല്‍ജിയം സ്വദേശികളായ 7 പേരെ മടക്കി അയച്ചു. ആരോഗ്യവകുപ്പിന്റെ പരിശോധനകള്‍ക്കു ശേഷമാണ് ഇവര്‍ തിരികെ പോയത്.
അതേസമയം, 3 ദിവസം ഭക്ഷണം പോലും കിട്ടാതെ അലഞ്ഞ വിദേശികളായ യുവതിയും യുവാവും നാലാം ദിവസം പട്ടിണി മൂലം വാവിട്ടു കരഞ്ഞതോടെ തുണയായത് പൊലീസും പയ്യന്നൂര്‍ നഗരസഭാ അധികൃതരും താലൂക്ക് ആശുപത്രി അധികൃതരും. ഫ്രാന്‍സില്‍ നിന്നെത്തിയ സലീനയും ഇറ്റലിയില്‍ നിന്നെത്തിയ മൗറയുമാണു വലഞ്ഞത്. 11നു കണ്ണൂരില്‍ എത്തിയ ഇവര്‍ക്ക് ഹോട്ടലുകളിലും ലോഡ്ജുകളിലും മുറി കിട്ടിയില്ല.
ഇന്നലെ സന്ധ്യയോടെ പയ്യന്നൂരിലെത്തി. പൊലീസാണ് ഇവരെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. നഗരസഭാ അധ്യക്ഷന്‍ ശശി വട്ടക്കൊവ്വലും ആരോഗ്യ സ്ഥിരം സമിതി അധ്യക്ഷന്‍ എം.സഞ്ജീവനും ആശുപത്രിയില്‍ എത്തി. 3 ദിവസമായി ഭക്ഷണം കഴിച്ചിട്ടില്ലെന്ന് അറിഞ്ഞതോടെ ഡ്യൂട്ടി ഡോക്ടര്‍ ആദ്യം ഭക്ഷണം എത്തിച്ചു. പിന്നീട് തലശ്ശേരി ആശുപത്രിയിലേക്കു മാറ്റി. ഇരുവര്‍ക്കും രോഗലക്ഷണങ്ങള്‍ ഒന്നുമില്ല. മുംബൈയിലും ഗോവയിലും മധുരയിലുമൊക്കെ യാത്ര ചെയ്താണ് ഇവര്‍ കേരളത്തില്‍ എത്തിയത്.
Post Your Comments