
തിരുവനന്തപുരം : നിരീക്ഷണം മറികടന്ന യുവാവിന് അപകടം; ചികിത്സിച്ച ഡോക്ടര്‍മാര്‍ അവധിയില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ യുവാവിന് കോവിഡ്-19 എന്നു സംശയം. ഇന്നലെ പുനലൂരില്‍ അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് ഇയാളെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ചികില്‍സ നല്‍കിയതിനുശേഷമാണ് ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നെന്നു ഡോക്ടര്‍മാര്‍ അറിഞ്ഞത്. തുടര്‍ന്നു നീരീക്ഷണ വാര്‍ഡിലേക്കു മാറ്റി. ഇയാളുടെ ഭാര്യയും കുട്ടിയും നിരീക്ഷണത്തിലാണ്. അപകടത്തില്‍ കുട്ടിക്കും പരുക്കേറ്റിരുന്നു. യുവാവുമായി ഇടപഴകിയ ആശുപത്രി ജീവനക്കാരും നിരീക്ഷണത്തിലാണ്.
സൗദി അറേബ്യയില്‍നിന്നെത്തിയ യുവാവ് വീട്ടില്‍ നിരീക്ഷണത്തിലായിരിക്കെയാണു വാഹനവുമായി പുറത്തുപോയതും അപകടത്തില്‍പ്പെട്ടതും. പരുക്ക് ഗുരുതരമായതിനാല്‍ ആംബുലന്‍സില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചു. സര്‍ജറി വിഭാഗത്തില്‍ അടിയന്തര ചികില്‍സ നല്‍കിയശേഷം ഓപ്പറേഷന്‍ തിയറ്ററിലേക്കു കൊണ്ടുപോയി. ഇയാള്‍ സൗദിയില്‍നിന്ന് നാട്ടിലെത്തി നിരീക്ഷണത്തിലായിരുന്നെന്ന വിവരം അപ്പോഴാണ് ബന്ധുവില്‍നിന്ന് ഡോക്ടര്‍മാര്‍ അറിയുന്നത്. തുടര്‍ന്ന് ഇയാളെ നിരീക്ഷണ വാര്‍ഡിലേക്കു മാറ്റുകയായിരുന്നു.
Post Your Comments