ന്യൂഡല്‍ഹി: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ പശ്ചാത്തലത്തിൽ ഭീതി പടരുന്നതിനിടെ ആശ്വാസമായി കൊറോണയെ അതിജീവിച്ച രോഗിയുടെ വാക്കുകൾ. കൊറോണ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സഫ്ദര്‍ജങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഡല്‍ഹി സ്വദേശി രോഹിത് ദത്തയാണ് ജനങ്ങള്‍ക്ക് ഏറെ ആശ്വാസവും ഒപ്പം ആത്മവിശ്വാസം പകരുന്ന വാക്കുകൾ പറഞ്ഞിരിക്കുന്നത്. ”പേടിക്കേണ്ട യാതൊരു ആവശ്യവുമില്ല, ഇത് സാധാരണ പനി പോലെ തന്നെയാണ്. പനിവന്നതോടെ ഞാന്‍ ഡോക്ടറുടെ അടുത്തേക്ക് പോയി. അദ്ദേഹം എനിക്ക് തൊണ്ടയില്‍ അണുബാധയാണെന്നാണ് പറഞ്ഞത്. മൂന്നുദിവസത്തേക്ക് അതിനുള്ള മരുന്ന് തന്നിരുന്നു. 28 ആയപ്പോഴേക്കും അസുഖം മാറി. എന്നാൽ വീണ്ടും പനി വന്നു. ഇതോടെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയിലേക്ക് പോയി. മാര്‍ച്ച് ഒന്നിനാണ് എനിക്ക് കൊറോണയാണെന്ന് സ്ഥിരീകരിച്ചത്” എന്നും രോഹിത് പറയുന്നു.
പരിശോധനാഫലം പോസിറ്റീവാണെന്ന് അറിയുന്ന നിമിഷം വരെ ഏറ്റവും ബുദ്ധിമുട്ടേറിയ സമയമായിരുന്നു. റിസൾട്ട് പോസിറ്റീവായതോടെ സഫ്ദര്‍ജങ് ആശുപത്രിയിലേക്ക് മാറ്റി. ഒരു സംഘം ഡോക്ടര്‍മാര്‍ ഉടൻ തന്നെ എന്നെ കാണാൻ എത്തി. ഇത് വെറും ജലദോഷവും ചുമയുമാണ് അത് മാറും. സാധാരണ ജലദോഷവും പനിയും ഭേദമാകാന്‍ എടുക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ഇത് ഭേദമാകാന്‍ എടുത്തേക്കാമെന്ന് അവർ പറഞ്ഞിരുന്നു. പക്ഷേ സാധാരണ വരുന്ന ജലദോഷവും ചുമയും പോലെ ആയിരുന്നില്ല അത്. ആശുപത്രിയില്‍ വളരെ നല്ല സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരുന്നത്. ആരോഗ്യവാന്മാരാണെങ്കില് ചികിത്സ കുറേക്കൂടി എളുപ്പമാണെന്നും രോഹിത് കൂട്ടിച്ചേര്‍ത്തു. ആശുപത്രിയില്‍ ഡിസ്ചാര്‍ജ്ജായ രോഹിത് ഇപ്പോള്‍ വീട്ടിലാണ്.
Post Your Comments