ന്യൂഡല്‍ഹി: കൊറോണ ബാധിതരായ ഇറ്റാലിയന്‍ വയോധിക ദമ്ബതികള്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ എച്ച്‌ഐവി ചികിത്സക്കുള്ള മരുന്ന് നല്‍കിയത് ഇരുവരുടെയും പൂര്‍ണ്ണ സമ്മതത്തോടെ ആയിരുന്നെന്ന് ആരോഗ്യമന്ത്രാലയം. ജയ്പൂരില്‍ നടന്ന പരീക്ഷണം വിജയകരമായിരുന്നു എന്നാണ് ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) സൂചിപ്പിക്കുന്നത്.ശ്വാസംമുട്ടലോടെ അതീവഗുരുതര നിലയിലായിരുന്നു ഭര്‍ത്താവ്. ഭാര്യയും ശ്വാസകോശ രോഗിയാണ്. പാര്‍ശ്വ ഫലങ്ങളുണ്ടായിട്ടില്ല.ദമ്ബതികളില്‍ ഭാര്യ ഒരാഴ്ച കൊണ്ടു കോവിഡ് മുക്തയായി.
ഭര്‍ത്താവും സുഖപ്പെട്ടുവരുന്നു എന്നാണ് എസിഎംആര്‍ വ്യക്തമാക്കുന്നത്. എങ്കിലും കൂടുതല്‍ വ്യാപകമായി പരീക്ഷിച്ചു തെളിയിക്കപ്പെടുന്നതുവരെ ഫലപ്രാപ്തി ഉറപ്പു നല്‍കാനാവില്ലെന്ന് ഐസിഎംആറിലെ പകര്‍ച്ചവ്യാധി ചികിത്സാവിഭാഗം മേധാവി ഡോ. രാമന്‍ ആര്‍. ഗംഗാഖേദ്കര്‍ വ്യക്തമാക്കി.ഇന്ത്യന്‍ ഡോക്ടര്‍മാര്‍ എച്ച്‌ഐവി ചികിത്സയില്‍ പരിചയസമ്ബന്നരാണെന്നു ഡോ. ഗംഗാഖേദ്കര്‍ പറഞ്ഞു. ചൈനയില്‍ 199 രോഗികളില്‍ പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്.
അതിന്റെ ഫലം വന്നാല്‍ ഈ ചികിത്സാമാര്‍ഗത്തിന്റെ കാര്യത്തില്‍ തീരുമാനമെടുക്കാനാവും.സാര്‍സ്, മെര്‍സ് രോഗങ്ങള്‍ പടര്‍ന്നപ്പോള്‍ മൃഗങ്ങളിലും ഏതാനും രോഗികളിലും ഇതു വിജയകരമായി പരീക്ഷിച്ചതാണെന്ന് ഐസിഎംആര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ഡയറക്ടര്‍ ഡോ. മനോജ് മുര്‍ഹേക്കറും വ്യക്തമാക്കി. 2 മരുന്നുകളും ഇന്ത്യയില്‍ ആവശ്യത്തിനു സ്റ്റോക്കുണ്ടെന്ന് ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ. ബല്‍റാം ഭാര്‍ഗവ പറഞ്ഞു.
Post Your Comments