Latest NewsKeralaIndia

ബിഗ്ഗ്‌ബോസ് താരം രജിത് കുമാറിനെ സ്വീകരിക്കാൻ ജനക്കൂട്ടം എത്തിയ സംഭവം: നിയമലംഘനത്തിന് കേസ് എടുത്തതായി കളക്ടർ

"ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും."

കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണെന്ന് എറണാകുളം കളക്ടർ. കൊറോണയുടെ ജാഗ്രത നിലനിൽക്കെ നടന്ന ഈ സംഭവത്തിൽ പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തതായി കളക്ടർ പറഞ്ഞു .

മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകുമെന്നും കളക്ടർ വ്യക്തമാക്കി. അദ്ദേഹത്തിന്റെ പോസ്റ്റ് ഇങ്ങനെ,: “കേസ് എടുത്തു ! കോവിഡ് 19 പശ്ചാത്തലത്തിൽ ലോകം മുഴുവൻ ജാഗ്രതയിൽ നിൽകുമ്പോൾ ഒരു TV ഷോയിലെ മത്സരാർഥിയും ഫാൻസ്‌ അസോസിയേഷനും ചേർന്ന് കൊച്ചി എയർപോർട്ട് പരിസരത്തു ഇന്നലെ രാത്രി നടത്തിയ പ്രകടനങ്ങൾ അക്ഷരാർഥത്തിൽ ഓരോ മലയാളിയെയും നാണിപ്പിക്കുന്നതാണ്.

ജാഗ്രതയുടെ ഭാഗമായി മത-രാഷ്ട്രീയ- സാമുദായിക സംഘടനങ്ങൾ പോലും എല്ലാ വിധ സംഗം ചേർന്ന പ്രവർത്തനങ്ങളും ഉപേക്ഷിച്ചു ജനങളുടെ സുരക്ഷക്കായി നിലകൊള്ളുമ്പോൾ ഇങ്ങനെയുള്ള നിയമലംഘനങ്ങൾക്കു മുൻപിൽ കണ്ണടക്കാൻ നിയമപാലകർക്കു കഴിയില്ല. പേരറിയാവുന്ന 4 പേരും , കണ്ടാലറിയാവുന്ന മറ്റു 75 പേർക്കെതിരെയും നിയമലംഘനത്തിന് കേസ് എടുത്തു .മനുഷ്യ ജീവനെക്കാളും വില താരാരാധനക്കു കല്പിക്കുന്ന സ്വഭാവം മലയാളിക്കില്ല , ഇങ്ങനെ ചില ആളുകൾ നടത്തുന്ന കാര്യങ്ങൾ കേരള സമൂഹത്തിനു തന്നെ ലോകത്തിന്റെ മുൻപിൽ അവമതിപ്പുണ്ടാക്കാൻ കാരണമാകും.

#കൊറോണ
#പരിഭ്രാന്തി #അല്ല #ജാഗ്രത #ആണ് #വേണ്ടത് .
#Collector #Ernakulam”

കൊച്ചി വിമാനത്താവളത്തില്‍ രാത്രി ഒന്‍പത് മണിയോടെയാണ് ചെന്നൈയില്‍ നിന്നുള്ള വിമാനത്തില്‍ രജിത് എത്തിയത്. ബിഗ് ബോസിലെ തങ്ങളുടെ പ്രിയതാരം എത്തുന്നതറിഞ്ഞ് മണിക്കൂറുകള്‍ക്ക് മുന്‍പേ വിമാനത്താവളത്തില്‍ ആരാധകര്‍ എത്തിത്തുടങ്ങിയിരുന്നു. രജിത് പുറത്തേക്കിറങ്ങുന്ന സമയമായതോടെ വിമാനത്താവള പരിസരം ആള്‍ക്കൂട്ടം കൊണ്ട് നിറഞ്ഞു. അവരെ നിയന്ത്രിക്കാന്‍ അധികൃതരും പൊലീസും ഏറെ പണിപ്പെടുന്നുണ്ടായിരുന്നു.

കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജനങ്ങള്‍ കൂട്ടംകൂടുന്നത് പരമാവധി ഒഴിവാക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം നിലവിലിരിക്കെ ഇത്രയധികം പേര്‍ വിമാനത്താവളത്തില്‍ ഒത്തുകൂടിയതാണ് വിമര്‍ശിക്കപ്പെടുന്നത്. ഇന്നലെ ബിഗ്‌ബോസ് വിട്ട് വെളിയിൽ വന്ന രജിത് കുമാറിന് വലിയ സ്വീകരണമായിരുന്നു നെടുമ്പാശ്ശേരിയിൽ നടന്നത്. വീഡിയോ കാണാം:

shortlink

Related Articles

Post Your Comments

Related Articles


Back to top button