KeralaLatest NewsNews

സംസ്ഥാനത്ത് ‘ ചക്രസ്തംഭനം’ : വ്യത്യസ്ത സമരമുറയുമായി യൂത്ത്‌കോണ്‍ഗ്രസ്

തിരുവനന്തപുരം : സംസ്ഥാനത്ത് ‘ ചക്രസ്തംഭനം’ , വ്യത്യസ്ത സമരമുറയുമായി യൂത്ത് കോണ്‍ഗ്രസ്. ഇന്ധനവില വര്‍ധനയ്‌ക്കെതിരെയാണ് പുതിയ സമരമുറയുമായി യൂത്ത് കോണ്‍ഗ്രസ് രംഗത്ത് എത്തിയിരിക്കുന്നത്. ആള്‍ക്കൂട്ടമോ പ്രകടനമോ മുദ്രാവാക്യം വിളികളോ പൊതുയോഗങ്ങളോ ഇല്ലാത്ത പ്രതിഷേധമാണിതെന്നു യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അറിയിച്ചു. ഇതു സംബന്ധിച്ചു പ്രവര്‍ത്തകര്‍ക്കുള്ള മാര്‍ഗരേഖയും കമ്മിറ്റി പുറത്തിറക്കി. തിങ്കള്‍ രാവിലെ 11 മുതല്‍ 11.05 വരെ 140 നിയോജകമണ്ഡലം ആസ്ഥാനങ്ങളിലും മുന്‍കൂട്ടി തീരുമാനിച്ച സ്ഥലത്താണു സമരം. പ്രവര്‍ത്തകര്‍ വാഹനങ്ങളിലെത്തണമെന്നും 11 മണിക്ക് വാഹനങ്ങള്‍ നിശ്ചലമാക്കണമെന്നും വാഹനങ്ങളിലിരുന്നുതന്നെ സമരത്തില്‍ പങ്കാളികളാകണമെന്നും അറിയിപ്പില്‍ പറയുന്നു.

സമരസ്ഥലം പൊലീസിനെയും പ്രവര്‍ത്തകരെയും മാധ്യമങ്ങളിലൂടെ പൊതുജനത്തെയും അറിയിക്കണം. ആശുപത്രി അടക്കം അത്യാവശ്യ യാത്ര വേണ്ടിവരുന്ന വഴികളില്‍ സമരം ചെയ്യരുത്. ആംബുലന്‍സോ മറ്റ് അത്യാവശ്യങ്ങള്‍ക്കു പോകുന്ന വാഹനങ്ങളോ തടസ്സപ്പെടാതിരിക്കാന്‍ ജാഗ്രത വേണം. സമരം നടത്തുമ്പോള്‍ മാസ്‌ക് ധരിച്ച, ഏതാനും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബാനര്‍ പ്രദര്‍ശിപ്പിക്കണം. കോവിഡ് കാലത്ത് ഇങ്ങനെയൊരു സമരം അനിവാര്യമാണോ എന്ന് ചോദിക്കുന്നവരോട്, ഇങ്ങനൊരു തീവെട്ടിക്കൊള്ള സര്‍ക്കാര്‍ നടത്തുമ്പോള്‍ പ്രതീകാത്മക സമരമെങ്കിലും അനിവാര്യമാണെന്നു പറയണമെന്നും മാര്‍ഗരേഖയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button