
“സംവിധായകൻ കമൽ കടുത്ത വർഗീയവാദിയും കള്ള കമ്യൂണിസ്റ്റും’”പറയുന്നത് സംഘികൾ ആരുമല്ല.. ‘സഖാവ് ശാന്തിവിള ദിനേശ്’ ആണ് എന്ന തലക്കെട്ടിലാണ് ടിപി സെൻകുമാർ വീഡിയോ പങ്കുവെച്ചിരിക്കുന്നതു. മോദിജിയെ നരാധമൻ എന്ന് വിളിച്ച കമൽ എന്ന കമാലുദീന്റെ പൊയ്‌മുഖം പൊഴിഞ്ഞു വീഴുന്നു എന്നും ടിപി സെൻകുമാർ പറയുന്നു.
അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവിനെ പുറത്താക്കിയ വിഷയത്തില്‍ സാംസ്കാരിക മന്ത്രി ബാലനെതിരെ വിമർശിച്ച സംവിധായകന്‍ ശാന്തിവിള ദിനേശിന്റെ വീഡിയോ ആണ് സെൻകുമാർ പങ്കുവെച്ചിരിക്കുന്നത്. . സംവിധായകൻ കമൽ കടുത്ത വർഗീയവാദിയും കള്ള കമ്യൂണിസ്റ്റുമെന്നും അദ്ദേഹം പറഞ്ഞു. കമല്‍, ബീനാപോള്‍, സിബി മലയില്‍ എന്നിങ്ങനെ മൂന്നു വേതാളങ്ങളുടെ ഭീഷണിയില്‍ സാംസ്കാരിക മന്ത്രി വീണു പോയെന്നും അദ്ദേഹം പറഞ്ഞു.
പഠനകാലത്ത് എസ്എഫ്ഐയുടെ അനുഭാവിയായിരുന്നു മഹേഷ് പഞ്ചു. ഇടതു പക്ഷ അനുഭാവിയായിരുന്ന മഹേഷിനെതിരെ കള്ള കമ്യൂണിസ്റ്റുകാരുടെ വാക്കുകേട്ട് പുറത്താക്കിയത് ശരിയായില്ലെന്ന് ശാന്തിവിള ദിനേശ് കുറ്റപ്പെടുത്തി. മകന് പുരസ്കാരം കൊടുക്കാന്‍ വേണ്ടിയുള്ള കമലിന്റെ തന്ത്രമാണ് ഇതെന്നും അദ്ദേഹം ആരോപിച്ചു.
വീഡിയോ കാണാം:
Post Your Comments