തൃശൂര്‍: കോവിഡ് വൈറസ് ബാധിതന്‍ കയറിയ തൃശൂരിലെ ബേക്കറി അടച്ചിടുന്നു. കൊവിഡ് 19 വൈറസ് ബാധയുള്ളയാള്‍ കയറിയ തൃശൂര്‍ എന്‍ എന്‍ പുരത്തെ ബേക്കറിയാണ് മൂന്നു ദിവസത്തേക്ക് അടച്ചിടാന്‍ ജില്ല ഭരണകൂടം നിര്‍ദേശം നല്‍കിയത്. ഇയാള്‍ ആദ്യം ചികിത്സ തേടിയ സ്വകാര്യ ക്ലിനിക്കും പൂട്ടിയിട്ടുണ്ട്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലിരിക്കുന്നത് മതിലകം ബ്ലോക്ക് പഞ്ചായത്തിലാണ്.
Read Also : കോവിഡ്-19നെ തുരത്താന്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ : സംസ്ഥാന സര്‍ക്കാറിന്റെ പുതിയ പദ്ധതി
657 പേര്‍ വീടുകളിലും 11 പേര്‍ ഐസുലേഷന്‍ വാര്‍ഡുകളിലും നിരീക്ഷണത്തിലാണ്. ഇതില്‍ നാല് പേര്‍ കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയിലും ആറുപേര്‍ മെഡിക്കല്‍ കോളേജിലും ഒരാള്‍ ജനറല്‍ ആശുപത്രിയിലുമാണുള്ളത്.
Post Your Comments