KeralaLatest NewsNews

കോവിഡ്-19നെ തുരത്താന്‍ ബ്രേക്ക് ദ ചെയിന്‍ കാമ്പയിന്‍ : സംസ്ഥാന സര്‍ക്കാറിന്റെ പുതിയ പദ്ധതി

തിരുവനന്തപുരം: സംസ്ഥാനത്ത് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന് തുടക്കമിട്ട് സംസ്ഥാന സര്‍ക്കാര്‍ . കോവിഡ്-19 വൈറസ് വ്യാപനത്തിന്റെ സാധ്യതയും വേഗതയും കുറയ്ക്കാനാണ് ബ്രേക്ക് ദ ചെയിന്‍ കാമ്പയിന് കേരള സര്‍ക്കാര്‍ തുടക്കമിട്ടിരിക്കുന്നത്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ കാമ്പയിന്‍ ഉദ്ഘാടനം ചെയ്തു. കോവിഡ് 19 പടര്‍ന്നുപിടിക്കാതിരിക്കാന്‍ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് മന്ത്രി പറഞ്ഞു.

ഹസ്തദാനം പോലെ സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കുക. മുഖം, മൂക്ക്, കണ്ണുകള്‍ എന്നിവ സ്പര്‍ശിക്കുന്നത് ഒഴിവാക്കുക. തുമ്മുമ്പോഴും ചുമയ്ക്കുമ്പോ ഴും വായും മൂക്കും തൂവാല കൊണ്ടു മൂടേണ്ടതും ഇടയ്ക്കിടെ കൈകള്‍ സോപ്പും വെളളവും ഉപയോഗിച്ച് കഴുകേണ്ടതുമാണ്. ഫലപ്രദമായി കൈ കഴുകിയാല്‍ കോവിഡ്-19 വൈറസിന്റെ വ്യാപനത്തെ ഫലപ്രദമായി പ്രതിരോധിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായാണ് ബ്രേക്ക് ദി ചെയിന്‍ കാന്പയിന്‍ സംഘടിപ്പിച്ചത്.

കാന്പയിന്റെ ഭാഗമായി പൊതുസമൂഹം ആകെ സ്വീകരിക്കേണ്ട നടപടികള്‍

സര്‍ക്കാര്‍-അര്‍ധ സര്‍ക്കാര്‍ ഓഫീസുകള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, ബാങ്കുകള്‍ എന്നിവയിലെ മേധാവികള്‍ ചെയ്യേണ്ട കാര്യങ്ങള്‍

* ജീവനക്കാരും പൊതുജനങ്ങളും സ്ഥാപനത്തിലേക്കു പ്രവേശിക്കുന്നതിനുമുന്പു ഹാന്‍ഡ് സാനിറ്റൈസര്‍ ഉപയോഗിക്കുന്നതിനോ, ഹാന്‍ഡ് വാഷ് സോപ്പ് ഉപയോഗിച്ച് കഴുകുന്നതിനോ സൗകര്യം ഒരുക്കുക. ഇവ ഉപയോഗിക്കുന്നു എന്ന് ഉറപ്പു വരുത്തുക. ഇതിനായി എല്ലാ പ്രധാന ഓഫീസുകളുടേയും കവാടത്തോടു ചേര്‍ന്ന് ബ്രേക് ദി ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുക.

* റസിഡന്‍ഷല്‍ അസോസിയേഷനുകളും ഫ്‌ളാറ്റുകളും പ്രവേശന കവാടങ്ങളില്‍ ബ്രേക് ദി ചെയിന്‍ കിയോസ്‌കുകള്‍ സ്ഥാപിക്കുക. വീടുകളിലേക്കും ഫ്‌ളാറ്റുകളിലേക്കും പ്രവേശിക്കുന്നവര്‍ കൈകളില്‍ വൈറസ് മുക്തിയായി കയറണമെന്ന് ഉറപ്പു വരുത്തുക.

* ബസ് സ്റ്റോപ്പുകള്‍, മാര്‍ക്കറ്റ് എന്നീ പൊതു ഇടങ്ങളില്‍ ബ്രേക് ദി ചെയിന്‍ കാമ്പയിന്റെ ഭാഗമായി സോപ്പ് ഉപയോഗിച്ച് കൈ കഴുകുന്നതിനുള്ള സൗകര്യം ഒരുക്കുക. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ അതിന്റെ ഉപയോഗം ഉറപ്പ് വരുത്തുക.

* രണ്ടാഴ്ച നീണ്ടുനില്‍ക്കുന്ന ബഹുജന കാമ്പയിനായി ഇതിനെ മാറ്റുന്നതിന് യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവര്‍ നേതൃത്വം നല്‍കണം.

* ഇതിനായുള്ള ഹാഷ്ടാഗ് (#breakthechain) മാധ്യമങ്ങളും നവമാധ്യമങ്ങളും വഴി വ്യാപക പ്രചാരണം നടത്തണം.

* ബഹുഭൂരിപക്ഷം ആള്‍ക്കാരും ഒരേസമയം ഈ കാന്പയ്‌നില്‍ പങ്കെടുത്താല്‍ വൈറസിന്റെ സാന്ദ്രതയും വ്യാപനവും വലിയ തോതില്‍ കുറയ്ക്കുവാനും പകര്‍ച്ച വ്യാധിയുടെ പ്രാദേശിക വ്യാപനം വലിയ തോതില്‍ നിയന്ത്രിക്കാനാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button