KeralaLatest NewsNews

തിരുവനന്തപുരത്ത് ഇറ്റലി സ്വദേശി സഞ്ചരിച്ച വഴികൾ കണ്ടെത്തുന്നതിനായി ഭാഷ അറിയുന്നവരെ തേടി ആരോഗ്യവകുപ്പ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ചികിത്സയില്‍ ഉള്ള ഇറ്റലി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന് ഇറ്റാലിയന്‍ ഭാഷ അറിയുന്ന ആളുടെ സഹായം തേടി ആരോഗ്യവകുപ്പ്. ഇയാളുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിൽ വലിയ വെല്ലുവിളിയാണ് ആരോഗ്യ പ്രവര്‍ത്തകര്‍ നേരിടുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഭാഷ അറിയുന്ന ഒരാളുടെ സഹായം തേടുന്നത്.

Read also: രോഗങ്ങള്‍ നമ്മളെ നേരിട്ട് ആക്രമിക്കില്ല, ഇത് ദൈവത്തിന്റെ നിർദേശം; മതപരമായ ഉപദേശം എന്ന പേരിൽ തീവ്രവാദികൾക്കിടയിൽ കൊറോണ ബോധവൽക്കരണം നടത്തി ഐഎസ്

27 ന് കേരളത്തിലെത്തിയ ഇയാള്‍ വര്‍ക്കലയിലെ റിസോര്‍ട്ടിലാണ് താമസിച്ച് വന്നിരുന്നത്. പല സ്ഥലങ്ങളിൽ ഇയാൾ പോയിരുന്നു. രോഗലക്ഷണങ്ങൾ ഉണ്ടായ ശേഷവും പല മേഖലകളിൽ പോയിട്ടുണ്ടെന്നും പലരുമായും ഇടപെട്ടിട്ടുണ്ടെന്നുമാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പ്രാഥമിക വിലയിരുത്തൽ. അതേസമയം ഇയാൾ താമസിച്ചിരുന്ന വർക്കലയിലെ റിസോർട്ട് അടച്ചുപൂട്ടി. റിസോർട്ടിലെ ജീവനക്കാരായ 9 പേരെ ആശുപത്രിയിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button