കാലിഫോര്‍ണിയ : കോവിഡ് -19 സമൂഹത്തിന് വന്‍ ഭീഷണിയാകുന്ന ‘മൈന്‍ഡ് കില്ലര്‍’ മാത്രമാണെന്ന് സ്പേസ് എക്സ്, ടെസ്ല സിഇഒ ഇലോണ്‍ മസ്ക് പറഞ്ഞു. മഹാമാരിയെക്കുറിച്ചുള്ള അനാവശ്യ ഭയം മനുഷ്യരാശിക്ക് നല്ലതല്ല, അത് നമ്മുടെ മനസിനെ കൂടുതല്‍ തളര്‍ത്തുകയാണ് ചെയ്യുന്നത്.
ഭയമാണ് മൈന്‍ഡ് കില്ലര്‍,’ എന്നാണ് മസ്ക് ട്വീറ്റ് ചെയ്തത്. ലോകത്ത് അയ്യായിരത്തോളം പേരെ കൊന്ന കൊറോണ വൈറസ് അതിവേഗം പ്രചരിക്കുന്നതിനിടയിലാണ് മസ്കിന്റെ പ്രതികരണം വന്നിരിക്കുന്നത്. എന്നാല്‍, 3.2 കോടി ഫോളവേഴ്സിനോട് കൊറോണവൈറസിനെ നേരിടാന്‍ സ്വീകരിക്കേണ്ട, പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ പങ്കുവെക്കാനാണ് ഫോളവേഴ്സില്‍ ഒരാള്‍ മസ്കിനോട് പറഞ്ഞത്.
കാര്‍ അപകടത്തേക്കാള്‍ കോവിഡ്-19 മൂലം മരിക്കാനുള്ള സാധ്യത വളരെ കുറവാണെന്ന് കഴിഞ്ഞ ആഴ്ച സ്പേസ് എക്സ് ജീവനക്കാര്‍ക്ക് അയച്ച മെമ്മോയില്‍ മസ്ക് പറഞ്ഞിരുന്നു.
യുഎസില്‍ കൊറോണ വൈറസ് ബാധിച്ച 1,600 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. വൈറസ് രോഗം മൂലം 40 ലധികം പേര് മരിച്ചു. കൊറോണ വൈറസ് വ്യാപനം ഉടന്‍ നിയന്ത്രിച്ചില്ലെങ്കില്‍ 1.60 കോടി മുതല്‍ 2.14 കോടി അമേരിക്കക്കാര്‍ വരെ ഏറ്റവും മോശം അവസ്ഥയില്‍ രോഗബാധിതരാകാനിടയുണ്ടെന്ന് ആരോഗ്യ ഉദ്യോഗസ്ഥരുടെ വിലയിരുത്തല്‍ ഉദ്ധരിച്ച് ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ട് പറയുന്നു
Post Your Comments