Latest NewsKeralaIndia

‘പ്രധാനമന്ത്രി ആകണമെന്നും ഇന്ദിരാഗാന്ധിയെ പോലെ ആകണമെന്നും ആഗ്രഹിച്ചിരുന്നു’: രമ്യ ഹരിദാസ് എംപി

ഇന്ദിരാഗാന്ധി ഭരിച്ചിരുന്ന ആ പാര്‍ലമെന്റില്‍ എത്താന്‍ തനിക്കായെന്നും അതില്‍ വളരെ സന്തോഷമുണ്ടെന്നും, രമ്യ ഹരിദാസ്

ബാല്യത്തില്‍ മുത്തശ്ശി പറഞ്ഞു തന്നിരുന്ന ഇന്ദിരാഗാന്ധിയുടെ കഥകള്‍ കേട്ടാണ് താന്‍ വളര്‍ന്നതെന്ന് രമ്യ ഹരിദാസ് എം.പി. ചെറുപ്പകാലത്ത് പ്രധാനമന്ത്രിയാകാന്‍ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും രമ്യ ഹരിദാസ് വെളിപ്പെടുത്തി.തിരുവനന്തപുരത്ത് വനിതാസംരംഭകരുടെ സംഘടനയായ വുമണ്‍ ഓണ്‍ട്രപ്രണേഴ്‌സ് കളക്ടീവ് സംഘടിപ്പിച്ച മൂന്നു ദിവസത്തെ വുമണ്‍ ഓഫ് കേരളം ഫെസ്റ്റിന്റെ ഉദ്‌ഘാടനച്ചടങ്ങില്‍ പങ്കെടുക്കവെയാണ് രമ്യ ഇക്കാര്യം പങ്കുവച്ചത്.

ഫോണിലൂടെ മുത്തലാഖ്: കോഴിക്കോട്ട് ഭർത്താവിനെതിരെ പരാതിയുമായി യുവതി

ഇന്ദിരാഗാന്ധി ഭരിച്ചിരുന്ന ആ പാര്‍ലമെന്റില്‍ എത്താന്‍ തനിക്കായെന്നും അതില്‍ വളരെ സന്തോഷമുണ്ടെന്നും, സ്വപ്നം കാണാനും ആ സ്വപ്നം സത്യമാക്കാന്‍ വേണ്ടി പ്രയത്നിക്കുകയുമാണ് ഓരോ സ്ത്രീകളും വേണ്ടതെന്നും രമ്യ ഹരിദാസ് പറഞ്ഞു എന്ന് ഒരു ഓൺലൈൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു . സംഘടനയുടെ ‘ഉജാല’ പുരസ്കാരം ഭിന്നശേഷിക്കാരിയായ കലാകാരി എസ്.കണ്മണിക്ക് രമ്യ ഹരിദാസ് സമ്മാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button