Latest NewsKeralaNewsEntertainment

ക്ഷമിക്കണമെന്ന് പറഞ്ഞ രജിത്തിനോട് രേഷ്മയുടെ മറുപടി ഞെട്ടിക്കുന്നത്; ഡോ. രജിത്ത് പുറത്തേക്കോ? അവസാനം സംഭവിച്ചത്

മലയാളം ബിഗ് ബോസ് സീസണ്‍ രണ്ടിലെ ഏറ്റവും അപ്രതീക്ഷിത സംഭവമായിരുന്നു ഒരു ടാസ്‌കിനിടെ രേഷ്മയുടെ കണ്ണില്‍ രജിത് കുമാര്‍ മുളക് തേച്ചത്. അപ്പോള്‍ത്തന്നെ രജിത്തിനെ താല്‍ക്കാലികമായി പുറത്താക്കിയ ബിഗ് ബോസ് അന്തിമ തീരുമാനം രേഷ്മയുടെ മറുപടി പ്രകാരം ഇന്ന് കൈക്കൊണ്ടു. ക്ഷമിക്കണമെന്ന് പറഞ്ഞ രജിത്തിനോട് രേഷ്മയുടെ മറുപടി ‘ക്ഷമിച്ചിരിക്കുന്നു എന്നാൽ ബിഗ് ബോസിൽ ഡോ. രജിത്ത് തുടരുന്നതിനോട് താൽപര്യമില്ല’ എന്നായിരുന്നു. രേഷ്‌മയുടെ തീരുമാന പ്രകാരം ബിഗ് ബോസ് ഡോ. രജിത്തിനെ പുറത്താക്കി.

സുജോയുടെയും ദയയുടെയും കരച്ചിലുകളും പ്രേക്ഷകരുടെ കാത്തിരിപ്പുകളും വിഫലമായി. ടൈറ്റില്‍ വിന്നറാകാന്‍ വരെ സാധ്യതയുണ്ടായിരുന്ന മത്സരാര്‍ത്ഥിയായ രജിത്തിന്റെ ഇത്തരത്തിലുള്ള ഒരു പുറത്താവല്‍ പ്രേക്ഷകരെയും വീട്ടിലുള്ളവരെയും ഒരുപോലെ ഞെട്ടിച്ചിരിക്കുകയാണ്.

ഇന്നത്തെ എപ്പിസോഡില്‍ അവതാരകനായെത്തിയ മോഹന്‍ലാല്‍ ആദ്യം തന്നെ രേഷ്മയെ മാറ്റിയിരുത്തി ഇക്കാര്യം സംസാരിക്കുകയാണ് ചെയ്തത്. ഹൗസിലെ സ്‌ക്രീനിലൂടെ മത്സരാര്‍ഥികളെ കണ്ടയുടന്‍ മോഹന്‍ലാല്‍ രേഷ്മയോട് മാത്രം ആക്റ്റിവിറ്റി ഏരിയയിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് രേഷ്മയോട് മാത്രമായി മോഹന്‍ലാല്‍ സംസാരിക്കുകയും അവര്‍ക്ക് പറയാനുള്ളത് കേള്‍ക്കുകയും ചെയ്തു.

‘ബുദ്ധിയും പ്രായവും വിവരവും ഒക്കെയുള്ള ഒരാള്‍ അബദ്ധത്തില്‍ ചെയ്തു, റിഫ്‌ളെക്‌സില്‍ ചെയ്തു എന്നൊക്കെ പറഞ്ഞാല്‍ എനിക്ക് വിശ്വസിക്കാന്‍ പറ്റില്ല. പക്ഷേ മനപ്പൂര്‍വ്വം ചെയ്തതാണോ എന്ന് ചോദിച്ചാല്‍ എനിക്കറിയില്ല. കാരണം മനപ്പൂര്‍വം ചെയ്യേണ്ട ഒരു ആവശ്യം അവിടെയില്ല. പക്ഷേ അത് അനുഭവിച്ചയാള്‍ എന്ന നിലയില്‍ എനിക്കത് മറക്കാനാവാത്ത ഒരു സംഭവമാണ്’, രേഷ്മ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button