Latest NewsIndiaNews

ഭാരതീയ ജനതാ പാർട്ടിയുടെ ഭാഗമാകാൻ താൽപര്യമുള്ള നിരവധി കോൺഗ്രസ് എം.എൽ.എമാർ സമീപിക്കുന്നുണ്ട് :-വെളിപ്പെടുത്തലുമായി ആസാം മന്ത്രി ഹിമന്ത ബിശ്വ ശർമ

കോൺഗ്രസ് എം.എൽ.എ രാജ്ദീപ് ഗോവാല ഏതുനിമിഷവും ബിജെപിയിൽ ചേരുമെന്നും, അദ്ദേഹം പറഞ്ഞു

ന്യൂഡൽഹി: ഭാരതീയ ജനതാ പാർട്ടി (ബി.ജെ.പി) യിൽ ചേരാൻ താൽപര്യം പ്രകടിപ്പിച്ച് നിരവധി കോൺഗ്രസ് എം.എൽ.എമാർ സമീപിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തലുമായി ആസാം ധനകാര്യ മന്ത്രി ഹിമന്ത ബിശ്വ ശർമ. ഈ അടുത്ത് തന്നെ ഇവരെല്ലാം ബിജെപിയുടെ ഭാഗമാകുമെന്നും ശർമ്മ കൂട്ടിച്ചേർത്തു.

എ.ഐ.യു.ഡി.എഫുമായുള്ള കോൺഗ്രസിന്റെ സഖ്യത്തിൽ താൽപര്യമില്ലാത്ത നിരവധി എം.എൽ.എമാർ കോൺഗ്രസിലുണ്ടെന്നും, കോൺഗ്രസ് എം.എൽ.എ രാജ്ദീപ് ഗോവാല ഏതുനിമിഷവും ബിജെപിയിൽ ചേരുമെന്നും, അദ്ദേഹം പറഞ്ഞു. കോൺഗ്രസിന്റെ സഖ്യത്തിൽ താൽപര്യമില്ലാത്തവർ പാർട്ടി വിടാൻ ആലോചിക്കുന്നതായും ശർമ്മ വെളിപ്പെടുത്തി.

ALSO READ: 2030 ഓടെ ഭാരതം ആരോഗ്യമേഖലയിൽ മികച്ച രാജ്യമായി മാറും; ആരോഗ്യമുള്ള രാജ്യം എന്ന ആശയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന പദ്ധതികൾ വിശദീകരിച്ച് അമിത്ഷാ

കോൺഗ്രസ് പാർട്ടിയിലെ ശക്തനായ യുവ നേതാവ് ജ്യോതിരാദിത്യ സിന്ധ്യ അടുത്തിടെ ബി.ജെ.പിയിൽ ചേർന്നത് കോൺഗ്രസിനേറ്റ കനത്ത തിരിച്ചടിയായിരുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദയുടെ സാന്നിധ്യത്തിൽ അംഗത്വം സ്വീകരിച്ച ജ്യോതിരാദിത്യ സിന്ധ്യ, ബി.ജെ.പിയുടെ രാജ്യസഭാ സ്ഥാനാർഥിയായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button