KeralaLatest NewsIndia

കാമുകനൊപ്പം വീടുവിട്ടിറങ്ങിയ വീട്ടമ്മ വിഷം കഴിച്ചു മരിച്ചു

ഒരുമാസം മുമ്പ് കൗസല്യയുമായി കാര്‍ത്തിക്‌ പള്ളിക്കുന്നിലെ വീട്ടിലെത്തിയെങ്കിലും ബന്ധുക്കളിടപെട്ട്‌ ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടുവിട്ടു.

രാജകുമാരി: കാമുകനൊപ്പം വീടുവിട്ടിറങ്ങിയ ഭര്‍തൃമതി വിഷം ഉള്ളില്‍ ചെന്ന്‌ മരിച്ചു. ഈറോഡ്‌ സ്വദേശി ഭഗതിന്റെ ഭാര്യ കൗസല്യയാ(24)ണ്‌ മരിച്ചത്‌. കൗസല്യയുടെ കാമുകനും ബന്ധുവുമായ ശാന്തൻപാറ പള്ളിക്കുന്ന്‌ സ്വദേശി കാര്‍ത്തിക്‌ (24) ഗുരുതരാവസ്‌ഥയില്‍ അടിമാലിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്‌. സംഭവം ഇങ്ങനെ, പള്ളിക്കുന്ന്‌ സ്വദേശികളായ മുരുകന്‍ – മുരുകേശ്വരി ദമ്പതികളുടെ ഏകമകനാണ്‌ കാര്‍ത്തിക്‌. ഇവരുടെ ബന്ധുവായ കൗസല്യയുമായി കാര്‍ത്തിക്‌ പ്രണയത്തിലായിരുന്നു.

ഇവരുടെ വിവാഹത്തെ എതിര്‍ത്ത കൗസല്യയുടെ ബന്ധുക്കള്‍ രണ്ടുവര്‍ഷം മുമ്പ് ഭഗത്തുമായി കൗസല്യയുടെ വിവാഹം നടത്തി. ഇവര്‍ക്ക്‌ ഒന്നരവയസുള്ള മകനുണ്ട്‌. ഏതാനും മാസം മുമ്പ് പഠനത്തിനായി ബോഡിനായ്‌ക്കന്നൂരിലെ കുടുംബവീട്ടില്‍ വന്ന കൗസല്യ, ഇതേ ടൗണില്‍ ജോലിചെയ്യുന്ന കാര്‍ത്തിക്കുമായി വീണ്ടും അടുപ്പത്തിലാകുകയായിരുന്നു.ഒരുമാസം മുമ്പ് കൗസല്യയുമായി കാര്‍ത്തിക്‌ പള്ളിക്കുന്നിലെ വീട്ടിലെത്തിയെങ്കിലും ബന്ധുക്കളിടപെട്ട്‌ ഭര്‍ത്താവിന്റെ വീട്ടില്‍ കൊണ്ടുവിട്ടു.

മധ്യപ്രദേശിൽ വീണ്ടും ട്വിസ്റ്റ്: 6 മന്ത്രിമാരെ പുറത്താക്കി , സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണമെന്നു ബി.ജെ.പി.

ഒന്‍പതിന്‌ വീണ്ടും ഭര്‍ത്താവിന്റെ വീട്‌ വിട്ട്‌ കൗസല്യ കാര്‍ത്തികിനൊപ്പം പള്ളിക്കുന്നിലെത്തി. കഴിഞ്ഞദിവസം വീട്ടിലാരും ഇല്ലാതിരുന്ന സമയത്ത്‌ ഏലത്തിന്‌ തളിക്കാന്‍വച്ച കീടനാശിനി കോളയില്‍ കലര്‍ത്തി ഇരുവരും കഴിക്കുകയായിരുന്നു.നാട്ടുകാര്‍ ഇരുവരെയും ശാന്തൻപാറയിലെയും തുടര്‍ന്ന്‌ രാജകുമാരിയിലെയും ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകുംവഴി കൗസല്യ മരിച്ചു. കാർത്തിക്കിന്റെ നില ഗുരുതരമായി തുടരുകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button