ഷാര്‍ജ: : കോവിഡ് ഭീഷണിയെ തുടര്‍ന്ന് മലയാളികള്‍ കുടുങ്ങിക്കിടന്ന കപ്പലിന് ഷാര്‍ജ തുറമുഖത്ത് പ്രവേശനാനുമതി ലഭിച്ചു. സംഭവത്തിൽ ഇന്ത്യന്‍ എംബസി ഇടപെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രവേശനാനുമതി ലഭിച്ചത്. കപ്പലില്‍ മൂന്നു മലയാളികള്‍ ഉള്‍പ്പെടെ ഏഴ് ഇന്ത്യക്കാരാണുള്ളത്. ശനിയാഴ്ച അര്‍ധരാത്രി കപ്പല്‍ ഷാര്‍ജ തുറമുഖത്ത് എത്തും.
Post Your Comments