ആഗ്ര: ഇറ്റലിയില്‍ മധുവിധു ആഘോഷിച്ച് വീട്ടിലെത്തിയപ്പോള്‍ ഭര്‍ത്താവിന് കൊറോണ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തിയ യുവതി ആരോഗ്യപ്രവര്‍ത്തകരുടെ കണ്ണ് വെട്ടിച്ച് കടന്നു കളഞ്ഞു. ഫെബ്രുവരി 27നാണ് ഇവര്‍ ഇറ്റലിയില്‍ നിന്നും മധുവിധു ആഘോഷിച്ച് തിരിച്ചെത്തിയത്.പിന്നീട് ഇവര്‍ മാര്‍ച്ച് 8ന് ബംഗളൂരുവില്‍ നിന്ന് ന്യൂഡല്‍ഹിയിലേയ്ക്കും അവിടെ നിന്ന് ആഗ്രയിലേയ്ക്ക് ട്രെയിനിലും സഞ്ചരിച്ചിരുന്നു.
ബംഗളൂരുവില്‍ എത്തിയ ദമ്പതികളില്‍ ഭര്‍ത്താവ് നേരത്തെ തന്നെ കൊറോണ ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഭാര്യയ്ക്ക് വീട്ടില്‍ സമ്പര്‍ക്ക വിലക്ക് ഏര്‍പ്പെടുത്തി. പിന്നീട് മാര്‍ച്ച് ഏഴിന് ഭര്‍ത്താവിന് രോഗം സ്ഥിരീകരിക്കുകയായിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 12ന് നടത്തിയ പരിശോധനയില്‍ ഭാര്യക്കും രോഗം സ്ഥിരീകരിച്ചു. ആരോഗ്യ പ്രവര്‍ത്തകര്‍ വീട്ടിലെത്തിയപ്പോള്‍ യുവതിയുടെ അച്ഛന്‍ സഹകരിക്കാന്‍ തയ്യാറായില്ലെന്നും മകള്‍ ബംഗളൂരുവിലാണെന്ന് പ്രവര്‍ത്തകരോട് കള്ളം പറയുകയും ചെയ്തുവെന്ന് മെഡിക്കല്‍ ഓഫീസര്‍ പറയുന്നു. വീട്ടില്‍ മറ്റ് എട്ട് അംഗങ്ങള്‍ക്കൊപ്പം താമസിച്ചിരുന്ന ഇവര്‍ ഒറ്റയ്ക്ക് താമസിക്കണമെന്ന ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശവും ഇവര്‍ നിരസിച്ചു.
തുടര്‍ന്ന് കളക്ടര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും പോലീസിനെ വിളിക്കുകയും ചെയ്തപ്പോഴാണ് ഇവര്‍ പ്രവര്‍ത്തകരോട് സഹകരിക്കാന്‍ തയ്യാറായത്. യുവതിയെ ഇപ്പോള്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വീട്ടിലെ ഒന്‍പത് അംഗങ്ങളും ആശുപത്രിയില്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ പറഞ്ഞു.
Post Your Comments