കുവൈത്ത് സിറ്റി : കോവിഡ്-19 ഭീതി, പ്രവാസികളെ നിര്‍ബന്ധിച്ച് നാട്ടിലേയ്ക്കുന്നുവെന്ന് പ്രചാരണത്തില്‍ പ്രതികരണവുമായി കുവൈറ്റ് മന്ത്രാലയം. വിദേശികളെ അവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചയക്കാന്‍ നീക്കമുണ്ടെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന് സാമൂഹിക-സാമ്പത്തികകാര്യമന്ത്രി മറിയം അല്‍ അഖീല്‍. സമൂഹമാധ്യമങ്ങളിലാണ് ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത്.
രാജ്യവും ലോകവും സങ്കീര്‍ണമായ അവസ്ഥയിലൂടെ കടന്നുപോകുമ്പോള്‍ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നതില്നിന്ന് സമൂഹമാധ്യമങ്ങള്‍ വിട്ടുനില്‍ക്കണമെന്ന് അവര്‍ അഭ്യര്‍ഥിച്ചു. ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിക്കാന്‍ മാത്രം പര്യാപ്തമാകുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക ഏജന്‍സികളില്‍നിന്നുള്ള വാര്‍ത്തകള്‍ മാത്രമേ മുഖവിലക്കെടുക്കാവൂ എന്നും അദ്ദേഹം വ്യക്തമാക്കി.വിദേശികളെ നാടുകടത്തുമെന്നത് അടിസ്ഥാനരഹിതമായ വാര്‍ത്തയാണെന്ന് മാന്‍പവര്‍ അതോറിറ്റിയും വ്യക്തമാക്കി.
മത്സ്യ, പച്ചക്കറി എന്നിവയുടെ ലേലം നിരോധിച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ തീരുമാനം. അതേസമയം, മുഴുവന്‍ ഭക്ഷ്യവസ്തുക്കളുടെയും വില നിര്ണയിച്ചുകൊണ്ട് മന്ത്രി ഖാലിദ് അല്‍ റൌദാന്‍ ഉത്തരവിട്ടു.
Post Your Comments