ഭാരത് ഇലക്‌ട്രോണിക്സിൽ തൊഴിലവസരം. ട്രേഡ് അപ്രന്റിസ്, എൻജിനീയർ, ഡപ്യൂട്ടി എൻജിനീയർ എന്നീ തസ്തികയിലാണ് അവസരം. ഗാസിയാബാദ് യൂണിറ്റിലെ 150 ട്രേഡ് അപ്രന്റിസ് ഒഴിവുകളിലേക്ക് ഇപ്പോൾ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം. ഫിറ്റർ, ടർണർ, ഇലക്ട്രീഷ്യൻ, ഇലക്ട്രോണിക് മെക്കാനിക്, മെഷിനിസ്റ്റ്, ഡ്രാഫ്റ്റ്സ്മാൻ (സിവിൽ, മെക്കാനിക്കൽ), റഫ്രിജറേഷൻ ആൻഡ് എയർകണ്ടീഷൻ, ഇലക്ട്രോപ്ലേറ്റർ (പുരുഷൻ), വെൽഡർ, സിഒപിഎ ട്രേഡുകളിലാണ് അവസരം. പ്രസ്തുത ട്രേഡിൽ ഐടിഐ സർട്ടിഫിക്കറ്റ് (എൻസിവിടി) എന്നിവയാണ് യോഗ്യത. www.apprenticeship.gov.in എന്ന വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്തതിനു ശേഷം അപേക്ഷ സമർപ്പിക്കുക.
അവസാന തീയതി : മാർച്ച് 16
സോഫ്റ്റ്‌വെയർ ഡിവിഷനിൽ ജാവാ ഡവലപർ (17), സോഫ്റ്റ്‌വെയർ/ സെക്യൂരിറ്റി ടെസ്റ്റർ (7) വിഭാഗങ്ങളിലായി ഡപ്യൂട്ടി എൻജിനീയർ തസ്തികയിലാണ് അവസരം. കംപ്യൂട്ടർ സയൻസിൽ ബിഇ/ ബിടെക്. കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമാണ് യോഗ്യത. രണ്ടു വർഷത്തേയ്ക്കാണു നിയമനം. 24 ഒഴിവുകളുണ്ട്. അപേക്ഷ സ്വീകരിക്കുന്ന
അവസാന തീയതി: മാർച്ച് 21.
ബെംഗളൂരൂ മിസൈൽ സിസ്റ്റംസ് എസ്ബിയുവിൽ ഇലക്ട്രോണിക്സ്, മെക്കാനിക്കൽ വിഭാഗങ്ങളിലെ ട്രെയിനി എൻജിനീയർ, പ്രോജക്ട് എൻജിനീയർ തസ്തികകളിലാണ് അവസരം. കരാർ നിയമനമാണ്. ബെംഗളൂരൂ മിലിട്ടറി കമ്യൂണിക്കേഷൻ എസ്ബിയുവിൽ ഇലക്ട്രോണിക്സ് വിഭാഗത്തിൽ 55 പ്രോജക്ട് എൻജിനീയർ ഒഴിവുണ്ട്. പ്രോജക്ട് ലൊക്കേഷനിൽ കൊച്ചിയും ഉൾപ്പെടുന്നു. മാർച്ച് 14 വരെ ഓൺലൈനായി അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക : http://www.bel-india.in/
Post Your Comments