തിരുവനന്തപുരം•കേരളത്തിൽ കൊറോണയുമായി ബന്ധപ്പെട്ട് അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ച സാഹചര്യത്തിൽ ബീവറേജ് ഔട്ട്ലറ്റുകൾക്ക് ഉടൻ അവധി പ്രഖ്യാപിക്കണമെന്ന് യുവമോർച്ച സംസ്ഥാന പ്രസിഡന്റ് പ്രഫുൽ കൃഷ്ണ.
ജനങ്ങൾ യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ഇത്തരം സ്ഥലങ്ങളിൽ വന്നെത്തുന്നത്. ആരാധനാലയങ്ങളിലും, പൊതുപരിപാടികൾക്കുമെല്ലാം കർശ്ശനനിബന്ധനകൾ പുറപ്പെടുവിച്ച സാഹചര്യത്തിൽ നൂറുകണക്കിന് ആളുകൾ എത്തിച്ചേരുന്ന ഇത്തരം സ്ഥാപനങ്ങൾക്കും അടിയന്തിര നിയന്ത്രണം ഏർപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Post Your Comments