നാഗ്പൂര്‍•വെള്ളിയാഴ്ച നാഗ്പൂരിലെ മയോ ആശുപത്രിയിലെ ഐസോലേഷൻ വാർഡുകളിൽ നിന്ന് കൊറോണ നിരീക്ഷണത്തിലായിരുന്ന അഞ്ചുപേര്‍ രക്ഷപ്പെട്ടു. ഇവരില്‍ ഒരാളുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. മറ്റു നാല് പേരുടെ റിപ്പോർട്ടുകൾ കാത്തിരിക്കുകയായിരുന്നു. അവരെ കണ്ടെത്തിയതായും ആശുപത്രിയിലേക്ക് തിരികെ കൊണ്ടുവരുമെന്നും നാഗ്പൂര്‍ പോലീസ് അറിയിച്ചു.
ലഘുഭക്ഷണത്തിന് പോകുന്നുവെന്ന പേരിലാണ് ഇവര്‍ രക്ഷപ്പെട്ടതെന്നാണ് സൂചന.
വെള്ളിയാഴ്ച നാഗ്പൂരിൽ രണ്ട് കേസുകൾ സ്ഥിരീകരിച്ചു. നഗരത്തിലെ പോസിറ്റീവ് കേസുകളുടെ എണ്ണം ഇതോടെ മൂന്നായി ഉയര്‍ന്നു.
ഇതുവരെ മഹാരാഷ്ട്രയിൽ രോഗബാധിതരുടെ എണ്ണം 19 ആണ്. സംസ്ഥാനത്ത് കൊറോണ വൈറസ് പോസിറ്റീവ് കേസുകളിൽ 10 എണ്ണം പൂനെയിലും മൂന്ന് എണ്ണം വീതം മുംബൈയിലും നാഗ്പൂരിലും താനെയിലുമാണ്.
കൊറോണ വൈറസ് വ്യാപനം തടയാൻ മുംബൈ, നവി മുംബൈ, താനെ, നാഗ്പൂർ, പിംപ്രി ചിഞ്ച്‌വാഡ് എന്നിവിടങ്ങളിലെ എല്ലാ തിയറ്ററുകളും ജിമ്മുകളും നീന്തൽക്കുളങ്ങളും മാർച്ച് 30 വരെ അടച്ചിടുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു.
ഏപ്രിൽ 15 വരെ ഇന്ത്യയിലേക്കുള്ള എല്ലാ വിസകളും താൽക്കാലികമായി നിർത്തിവച്ചതടക്കം കേന്ദ്രസർക്കാർ നിരവധി നടപടികൾ സ്വീകരിച്ചിട്ടുണ്ട്
കൊറോണ വൈറസ് ബാധിച്ച് രണ്ട് മരണങ്ങളും 82 കേസുകളുമാണ് ഇന്ത്യയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്.
Post Your Comments