തിരുവനന്തപുരം: തിരുവനന്തപുരത്ത് ഒരു വീട്ടിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. കഴക്കൂട്ടം കുളത്തൂരിലെ വീട്ടിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തൂര്‍ സ്വദേശികളായ ദമ്ബതികളും ഇവരുടെ 10 വയസുകാരനായ മകനുമാണ് മരിച്ചത്.
കുളത്തൂര്‍ ഗ്രന്ഥശാലയ്ക്ക് സമീപം താമസിക്കുന്ന സുരേഷ് (35), ഭാര്യ സിന്ധു (33), മകന് ഷാരോണ്‍ (10) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിന്ധുവിന്റെയും മകന്റെയും മൃതദേഹം വീടിനുള്ളില്‍ തറയിലും സുരേഷിനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
ഭാര്യയെയും മകനെയും കൊന്ന് സുരേഷ് ആത്മഹത്യ ചെയ്തതെന്ന് സംശയിക്കുന്നുണ്ട്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
Post Your Comments