കൊറോണയെന്ന മഹാമാരി ലോകമാകെ പടർന്നു പിടിച്ചിരിക്കുകയാണ് . ഈ സാഹചര്യത്തിൽ ഭീതിയുടെ നിഴലിലാണ് എല്ലാ ലോകരാഷ്ട്രങ്ങളിലെയും ജനങ്ങൾ .പ്രഭവകേന്ദ്രമായ ചൈനയിൽ ഇതിന്റെ ശൌര്യം കുറഞ്ഞുവെങ്കിലും മറ്റ് രാജ്യങ്ങളിൽ ഇത് മഹാമാരിയായി തുടരുന്നു . ഇറ്റലിയിൽ കൊറോണ രോഗം അതിന്റെ എല്ലാ ഭീകരതയോടും കൂടിയാണ് പടർന്നുപിടിച്ചിരിക്കുന്നത് . ഇറ്റലിയില്‍ മാത്രം ആയിരത്തോളം പേരാണ് മരിച്ചത്. ഈ സാഹചര്യത്തില്‍ ശ്രദ്ധേയമാവുകയാണ് ഇറ്റലിയിലെ കൊറോണ ബാധിതരെ പ്രവേശിപ്പിച്ചിരിക്കുന്ന ഐസോലേഷൻ വാർഡിലെ ഒരു നഴ്സിന്റെ ഹൃദയസ്പർശിയായ പോസ്റ്റ്.
https://www.instagram.com/p/B9gmYPLJFt_/?utm_source=ig_web_copy_link
മിലനിലെ ഗ്രോസെറ്റോ ഹോസ്പിറ്റലില്‍ ജോലി ചെയ്യുന്ന അലെസ്സിയ ബൊണാരി എന്ന നഴ്‌സ് ഇൻസ്റ്റാഗ്രാമിൽ പങ്കു വച്ചതാണ് കുറിപ്പ് . ഒപ്പം കോറോണയെ പ്രതിരോധിക്കാന്‍ ധരിക്കുന്ന സംരക്ഷണ വസ്ത്രവും ഉപകരണങ്ങളുമൊക്കെ എത്രത്തോളം ശരീരത്തെ ബാധിക്കുന്നുവെന്ന് വ്യക്തമാക്കുകയാണ് ഉപകരണങ്ങള്‍ ധരിച്ച് മുറിപ്പാടുകള്‍ സഹിതം പോസ്റ്റ് ചെയ്തിരിക്കുന്ന അവരുടെ മുഖത്തിന്റെ ചിത്രം
കണ്ണിനു താഴെയും നെറ്റിയിലും മാസ്‌ക് ഉരഞ്ഞുണ്ടായ മുറിപ്പാടുകള്‍ ചിത്രത്തില്‍ കാണാം. രാജ്യത്തിലെ പതിനായിരത്തില്‍പരം കൊറോണ വൈറസ് ബാധിതരെ ചികിത്സിച്ച തനിക്ക് ഭയമുണ്ടെന്നും തങ്ങളുടെ പ്രവര്‍ത്തിയെ വിഫലമാക്കരുതെന്നും വീടിനുള്ളില്‍ തന്നെ ഇരിക്കാനും ദുര്‍ബലരായവര്‍ക്ക് കൂടുതല്‍ സംരക്ഷണം നല്‍കാനും ശ്രമിക്കണമെന്നും അലെസ്സിയ കുറിക്കുന്നു.
ഞാന്‍ ശാരീരികമായി തളര്‍ന്നിരിക്കുന്നു, കാരണം സംരക്ഷണ ഉപകരണങ്ങളെല്ലാം വളരെ മോശമാണ്. കോട്ട് ധരിക്കുന്നതുമൂലം അമിതമായി വിയര്‍ക്കും. ധരിച്ചു കഴിഞ്ഞാല്‍ ആറുമണിക്കൂറോളം വെള്ളം കുടിക്കാനോ ബാത്‌റൂമില്‍ പോകാനോ കഴിയില്ല. മാനസികമായും ഏറെ തകര്‍ന്നിരിക്കുകയാണ് ആഴ്ചകളോളമായി സുഹൃത്തുക്കളും ഇതേ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. പക്ഷേ ഇതൊന്നും ഞങ്ങളുടെ ജോലിക്ക് തടസ്സമാകില്ല.”- അലെസ്സിയ കുറിച്ചു..
Post Your Comments