KeralaLatest NewsNews

തദ്ദേശ തെരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുവാന്‍ നേരിട്ട് ഹാജരാകേണ്ടതില്ല

തിരുവനന്തപുരം: കോവിഡ്-19 വൈറസ് പടരാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുവാന്‍ നേരിട്ട് ഹാജരാകേണ്ടതില്ല. തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുവാന്‍ അപേക്ഷിച്ച അര്‍ഹതയുള്ളവരെ നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് സംസ്ഥാന തെരഞ്ഞടുപ്പ് കമ്മീഷണര്‍ വി. ഭാസ്‌കരന്‍ ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.

ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിച്ച ശേഷം ഫോട്ടോ അപ്ലോഡ് ചെയ്യുകയോ ഫോട്ടോ ലഭ്യമാക്കുകയോ ചെയ്തിട്ടുള്ളവരുടെ കാര്യത്തില്‍ തടസ്സവാദമൊന്നും ഇല്ലെങ്കില്‍ പേര് ഉള്‍പ്പെടുത്തുമെന്നും എന്തെങ്കിലും കാരണത്താല്‍ ഇപ്പോള്‍ പേര് ചേര്‍ക്കുവാന്‍ കഴിയാത്തവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്ബ് വീണ്ടും അവസരം നല്‍കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

ALSO READ: നഗരത്തിലെ വിവിധ ഭക്ഷണശാലകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു; കർശന നടപടി സ്വീകരിച്ച് ആരോഗ്യ വകുപ്പ്

അതേസമയം, നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ 22 പേരില്‍ കൊറോണ ലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ പരിശോധനയ്ക്കായി ആലുവ ജില്ല ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ വൈകിട്ട് ആറ് മുതല്‍ ഇന്ന് രാവിലെ പത്തുവരെ നൂറിലധികം വിമാനത്തിലെത്തിയ 5970 പേരെയാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവരില്‍നിന്നാണ് വിവിധ രാജ്യങ്ങളില്‍നിന്നെത്തിയ രോഗലക്ഷണങ്ങളുള്ള 22 പേരെ കണ്ടെത്തിയത്. ഇവരില്‍ നാലുപേര്‍ ഇറ്റലിയില്‍ നിന്നും എത്തിയവരാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button