റോം: ഇറ്റലിയില്‍ കൊവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ കടുത്ത നടപടിയുമായി സര്‍ക്കാര്‍. രോഗം ചെറുക്കാന്‍ സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കടുത്ത നിയമനടപടി സ്വീകരിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ആറ് മുതല്‍ 36 മാസം വരെ തടവ് ശിക്ഷയും ലഭിക്കും. അതേസമയം അശ്രദ്ധമൂലം സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തത് കാരണം രോഗം പരത്തി ആരുടെയങ്കിലും മരണത്തിന് ഉത്തരവാദിയായാല്‍ 21 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന നരഹത്യ കുറ്റവും ചുമത്തും.
രാജ്യത്ത് പലരും സ്വയം ഐസൊലേഷന് തയ്യാറാകുന്നില്ലെന്ന ആരോഗ്യപ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഇത്തരത്തിലൊരു കടുത്ത നിയമ നടപടിയിലേക്ക് നീങ്ങിയിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ ഉണ്ടായിട്ടും ഐസൊലേറ്റ് ചെയ്യാന്‍ തയ്യാറാകാത്തവര്‍ക്കെതിരെയും നിയമം ലംഘിക്കുന്നവര്‍ക്കെതിരെയും മനഃപ്പൂര്‍വം വൈറസ് പരത്താന്‍ ശ്രമിച്ചെന്ന കുറ്റമാണ് ചുമത്തുക.
നേരത്തേ മനഃപ്പൂര്‍വം എച്ച്‌ഐവി പരത്തിയതിന് ഒരു യുവാവിനെ 24 വര്‍ഷം ശിക്ഷിച്ചിട്ടുണ്ട്. ചൈനയ്ക്ക് പുറത്ത് കൊവിഡ് 19 വൈറസ് സാരമായി ബാധിച്ച രാജ്യമാണ് ഇറ്റലി. ആയിരത്തിലധികം പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. 15113 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
Post Your Comments