തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ഭീതി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ സഭ സമ്മേളം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞതിനെതിരെ വിമർശനവുമായി എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ കെ സി ജോസഫ്.
രാജ്യസഭയും ലോക്സഭയും എട്ട് സംസ്ഥാന നിയമസഭകളും ചേർന്നു കൊണ്ടിരിക്കുമ്പോഴാണ് കൊവിഡ് 19നെ മറയാക്കി 24 വകുപ്പുകളുടെ ധനാഭ്യർത്ഥന ചർച്ചകൾ വെട്ടിച്ചുരുക്കി നിയമസഭാ സമ്മേളനം തിടുക്കത്തിൽ അവസാനിപ്പിച്ച് മുഖ്യമന്ത്രിയും ഭരണകഷിയും ഒളിച്ചോടിയതെന്ന് കെ സി ജോസഫ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടു.
നിയമ സഭ നിര്‍ത്തി വെക്കണമെന്ന മുഖ്യമന്ത്രി അവതരിപ്പിക്കേണ്ട പ്രമേയം അവതരിപ്പിക്കാനോ സഭാസമ്മേളനം അവസാനിപ്പിക്കുമ്പോൾ പാടേണ്ട ദേശിയഗാനം പാടാനോ പോലും മറന്നു പോയി. ഇത് വലിയ വീഴ്ചയാണ്. സഭയിൽ ഭൂരിപക്ഷം ഉള്ളതിനാൽ എന്തുമാകാമെന്ന ധാർഷ്ട്യമായിരുന്നു പിണറായി വിജയന്. കെ സി ജോസഫ് പറഞ്ഞു.
ALSO READ: സംസ്ഥാനത്ത് രണ്ടു പേർക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
ഭരണ പരാജയം കൊവിഡ് കൊണ്ട് മൂടിവയ്ക്കാനും പ്രളയ തട്ടിപ്പിന്റെ കഥകളുടെ ചർച്ച ഒഴിവാക്കാനും തൽക്കാലം ഭരണ കക്ഷിയ്ക്ക് കഴിഞ്ഞു. പക്ഷെ പ്രബുദ്ധരായ ജനങ്ങൾ ഇതെല്ലാം നോക്കികാണുന്നുണ്ടെന്ന് മുഖ്യമന്ത്രി മനസിലാക്കിയാൽ കൊള്ളാമെന്നും അദ്ദേഹം കുറിച്ചു. കൊവിഡ് 19 ന്‍റെ പശ്ചാത്തലത്തിൽ സഭ സമ്മേളം വെട്ടിച്ചുരുക്കി നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിയുകയായിരുന്നു.
Post Your Comments