Latest NewsKeralaIndia

കൊറോണ : വിവിധ പള്ളികളിൽ കുർബാന നിർത്തിവെച്ചു, ഹെവന്‍ലി ഫീസ്റ്റ് സഭയുടെ ആരാധനകളും കൂടിവരവുകളും നിർത്തിവെച്ചതായി തങ്കു ബ്രദർ

അതാത് സ്ഥലങ്ങളിലെ സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസരിച്ച്‌ ഡയോസിസ് അധ്യക്ഷന്മാര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാവുന്നതുമാണ്.

കൊച്ചി/കോട്ടയം: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ അതീവ ജാഗ്രത പാലിച്ച്‌ വിവിധ ക്രൈസ്തവ സഭകളില്‍ ആരാധനകള്‍ നിര്‍ത്തിവച്ചു.കൊച്ചി രൂപതയിലെ ഏതാനും പള്ളികളിലെ അനുദിന കുര്‍ബാന നിര്‍ത്തിവയ്ക്കുന്നതായി രൂപത അറിയിച്ചു. പകരം ഫെയ്‌സ്ബുക്ക് പേജിലൂടെ രാവിലെ 5.30ന് കുര്‍ബാനയുടെ തത്സമയ സംപ്രേഷണം ഉണ്ടാവും. അലംഭാവം കാണിക്കുന്നവര്‍ക്കെതിരെയും സ്ഥാപനത്തിനെതിരെയും സര്‍ക്കാര്‍ നിര്‍ദേശത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കാരണത്താല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യ വകുപ്പുമായി പൂര്‍ണ്ണമായും സഹകരിക്കണമെന്നും ബിഷപ് ജോസഫ് കരിയില്‍ വൈദികര്‍ക്ക് അയച്ച സര്‍ക്കുലറില്‍ ആവശ്യപ്പെടുന്നു.

കൊറോണയുടെ പശ്ചാത്തലത്തില്‍ വിവിധ രാജ്യങ്ങളിലായി നടക്കുന്ന ഹെവന്‍ലി ഫീസ്റ്റ് സഭയുടെ ആരാധനകളും കൂടിവരവുകളും താത്ക്കാലികമായി നിര്‍ത്തിവയ്‌ക്കേണ്ടതാണെന്ന് സഭാ മേലധ്യക്ഷന്‍ റവ.ഡോ.മാത്യു കുരുവിള (തങ്കു ബ്രദര്‍) അറിയിച്ചു. അതാത് സ്ഥലങ്ങളിലെ സര്‍ക്കാര്‍ നിയമങ്ങള്‍ക്ക് അനുസരിച്ച്‌ ഡയോസിസ് അധ്യക്ഷന്മാര്‍ക്ക് തീരുമാനങ്ങള്‍ എടുക്കാവുന്നതുമാണ്. മാര്‍ച്ച്‌ 23 മുതല്‍ കോട്ടയത്ത് ആരംഭിക്കാനിരുന്ന 40ദിന ഉപവാസ പ്രാര്‍ത്ഥന ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ മാറ്റിവച്ചു.

യാക്കോബായ സുറിയാനി സഭയില്‍ കുമ്പസാരം, കൈവയ്പ് ശുശ്രൂഷ എന്നിവ ഒഴിവാക്കാമെന്ന് ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്കാ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. വ്യക്തിപരമായ കുമ്പസാരം ഒഴിവാക്കി, വിശ്വാസികളെ ഒരുമിച്ച്‌ നിര്‍ത്തി പാപമോചന പ്രാര്‍ത്ഥന ചൊല്ലാന്‍ വൈദികര്‍ക്ക് അനുമതി നല്‍കി. കുമ്പസാരത്തിനായി വിശ്വാസി സമീപിച്ചാല്‍ വൈദികര്‍ മാസ്‌ക് ധരിക്കണം. കാര്‍മ്മികന് രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ശുശ്രൂഷകളില്‍ നിന്ന് വിട്ടിനില്‍ക്കണം. ഈ സാഹചര്യത്തില്‍ വിശ്വാസികള്‍ക്ക് ഒരുമിച്ച്‌ യാമ പ്രാര്‍ത്ഥനകള്‍ നടത്തി പിരിയാവുന്നതാണ്.

വിശ്വാസികള്‍ ഈ നാളുകളില്‍ വി.കുര്‍ബാന സ്വീകരണത്തില്‍ നിന്ന് വിടടുനില്‍ക്കണം. ആരാധനയ്ക്കു ശേഷം നല്‍കുന്ന ഭക്ഷണ വിതരണവും തത്ക്കാലം നിര്‍ത്തിവയ്ക്കണം. അടിയന്തരഗ, ആണ്ട്, ശവസംസ്‌കാരം അടക്കമുള്ള ചടങ്ങുകള്‍ ലളിതമായി നടത്തണം. വിവാഹ ഒരുക്ക സെമിനാര്‍ ഈ മാസം ഉണ്ടാവില്ലെന്നും കോഴ്‌സില്‍ സംബന്ധിക്കാത്തവര്‍ പിന്നീട് പങ്കെടുത്താല്‍ മതിയാകുമെന്നും കാതോലിക്കാ ബാവ പുറത്തിറക്കിയ കല്പനയില്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button