KeralaLatest NewsNews

മീന മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും; കോവിഡിന്റെ പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ

ശബരിമല: മീന മാസ പൂജകൾക്കായി ശബരിമല നട നാളെ തുറക്കും. കോവിഡിന്റെ പശ്ചാത്തലത്തിൽ ശബരിമലയിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വിശേഷാൽ വഴിപാടായ ഉദയാസ്തമന പൂജയും പടിപൂജയും ഒഴിവാക്കി. തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തി. തന്ത്രി കണ്ഠര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിൽ മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി നാളെ വൈകിട്ട് 5നു നട തുറന്ന് ദീപങ്ങൾ തെളിക്കും.14 മുതൽ 18 വരെ പൂജകൾ ഉണ്ടാകും. 18ന് രാത്രി 10ന് അടയ്ക്കും.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ക്ഷേത്ര ചടങ്ങുകള്‍ക്കും ദര്‍ശനത്തിനും ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചടങ്ങുകളായ മഹാഗണപതിഹോമം, നെയ്യഭിഷേകം, ഉഷഃപൂജ, ഉച്ചപൂജ, ദീപാരാധന, അത്താഴ പൂജ എന്നിവ മാത്രമേ ഉണ്ടാകൂ. പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ താമസിക്കാന്‍ മുറി നല്‍കില്ല. അപ്പം, അരവണ വഴിപാട് കൗണ്ടറുകള്‍ തുറക്കില്ല. ദേവസ്വത്തിന്റെ സ്ഥിരം ജിവനക്കാര്‍ അല്ലാതെ സ്‌പെഷല്‍ ഡ്യൂട്ടിക്ക് ആരെയും നിയോഗിക്കില്ല.

ALSO READ: അധികാരക്കൊതി മനുഷ്യനെ ദുരന്തമാക്കും; പ്രതിപക്ഷനേതാവ് ‘ദുരന്ത മാനിയ’; ചെന്നിത്തലയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ മുഹമ്മദ് റിയാസ്

സന്നിധാനം, പമ്പ, നീലിമല, അപ്പാച്ചിമേട് എന്നിവിടങ്ങളിലെ ആശുപത്രികള്‍ തുറക്കില്ല. ദേവസ്വം ബോര്‍ഡ്, അയ്യപ്പ സേവാസംഘം എന്നിവരുടെ അന്നദാനം ഉണ്ടാകില്ല. പമ്പ, സന്നിധാനം, നിലയ്ക്കല്‍ എന്നിവിടങ്ങളിലെ ഹോട്ടലുകളും മറ്റു കടകളും തുറക്കില്ല. അടിയന്തര സാഹചര്യം ഉണ്ടായാല്‍ ആശുപത്രിയില്‍ എത്തിക്കാന്‍ അയ്യപ്പ സേവാസംഘത്തിന്റെ ആംബുലന്‍സും 5 സന്നദ്ധ സേവകരും പമ്പയില്‍ ഉണ്ടാകും. എന്നിവയാണ് ഏര്‍പ്പെടുത്തിയിട്ടുള്ള ക്രമീകരണങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button