കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് റോഡ് സേഫ്റ്റി വേള്‍ഡ് സീരിസില്‍ ഇതിഹാസങ്ങളുടെ കളികാണാനുള്ള ആരാധകരുടെ പ്രതീക്ഷകള്‍ക്ക് വന്‍ തിരിച്ചടി. ഇനി ബാക്കിയുള്ള മത്സരങ്ങള്‍ അടച്ചിട്ട സ്റ്റേഡിയത്തിലാണ് നടത്തുക. ഇന്ത്യയില്‍ കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. ഇതുപ്രകാരം മാര്‍ച്ച് 13 മുതലുള്ള മത്സരങ്ങളാണ് അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കും. മഹാരാഷ്ട്രയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം വര്‍ദ്ധിച്ചതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തില്‍ എത്തിയത്.
കൂടാതെ മാര്‍ച്ച് 14 മുതല്‍ പൂനെയില്‍ നടക്കേണ്ട മത്സരങ്ങള്‍ നിലവില്‍ മത്സരങ്ങള്‍ നടക്കുന്ന ഡി.വൈ പട്ടേല്‍ സ്റ്റേഡിയത്തില്‍ വെച്ച് തന്നെ നടത്താനും തീരുമാനമായിട്ടുണ്ട്. നിലവില്‍ ടൂര്‍ണമെന്റില്‍ 7 മത്സരങ്ങളാണ് ബാക്കിയുള്ളത്. ഇത് പ്രകാരം മാര്‍ച്ച് 22ന് നടക്കുന്ന ഫൈനല്‍ മത്സരമടക്കം അടച്ചിട്ട സ്റ്റേഡിയത്തിലായിരിക്കും നടക്കുക. ദക്ഷിണാഫ്രിക്ക ലെജന്റ്സും ശ്രീലങ്ക ലെജന്റ്സും തമ്മിലുള്ള മത്സരമാവും അടച്ചിട്ട സ്റ്റേഡിയത്തില്‍ നടക്കുന്ന ആദ്യ മത്സരം.
Post Your Comments