
മുസാഫര്‍നഗര്‍: ടിക് ടോക് വീഡിയോ എടുക്കുന്നതിനായി ട്രാക്ടറില്‍ അഭ്യാസപ്രകടനം നടത്തിയ നവവരന് ദാരുണാന്ത്യം. ഖിണ്ടിഡിയ ഗ്രമത്തിലെ ഹോളി ആഘോഷങ്ങള്‍ക്കിടെയായിരുന്നു സംഭവം. 23കാരനായ കപില്‍ എന്ന യുവാവാണ് മരിച്ചത്. രണ്ടുമാസങ്ങള്‍ക്ക് മുമ്പായിരുന്നു കപിലിന്റെ വിവാഹം.
വളരെ വേഗത്തില്‍ ട്രാക്ടര്‍ ഓടിച്ച് മുന്‍വശത്തെ ടയറുകള്‍ പൊക്കാനായിരുന്നു കപില്‍ ശ്രമിച്ചത്. കപിലിന്റെ ട്രാക്ടറിലുള്ള അഭ്യാസപ്രകടനത്തിന്റെ വീഡിയോ ഒരു സുഹൃത്ത് ചിത്രീകരിക്കുന്നുണ്ടായിരുന്നു. ഇതിനിടെ കപിലിന് ട്രാക്ടറിലുള്ള നിയന്ത്രണം തെറ്റിയതോടെ ട്രാക്ടര്‍ മറിഞ്ഞ് അപകടം സംഭവിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെന്നും പൊലീസിനെ അറിയിക്കാതെയാണ് ബന്ധുക്കള്‍ മൃതദേഹം സംസ്‌കരിച്ചെന്നും പൊലീസ് പറഞ്ഞു.
Post Your Comments