Latest NewsNewsIndia

രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പട്ടിക കോണ്‍ഗ്രസ്​ പുറത്ത്​ വിട്ടു; കെ.സി വേണുഗോപാലിന്റെ കാര്യത്തിൽ തീരുമാനം ഇങ്ങനെ

ബിഹാറിൽ കോൺഗ്രസ്- ആർജെഡി ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്

ന്യൂഡല്‍ഹി: ഇന്ത്യൻ നാഷണൽ കോൺഗ്രസ് രാജ്യസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ പട്ടിക പുറത്തു വിട്ടു. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ രാജസ്​ഥാനില്‍ നിന്ന്​ രാജ്യസഭയിലേക്ക്​ മത്സരിക്കും. വിവിധ സംസ്​ഥാനങ്ങളില്‍ നിന്നായി മത്സരിക്കുന്ന ഒമ്ബത്​ പേരുടെ പട്ടികയാണ്​ പുറത്ത്​ വിട്ടത്​.

നീരജ്​ ദംഗിയാണ്​ രാജസ്​ഥാനില്‍ നിന്നുള്ള രണ്ടാമത്തെ സ്​ഥാനാര്‍ഥി. ദിഗ്​ വിജയ്​ സിങ്​, ഫൂല്‍ സിങ്​ ബരയ്യ എന്നിവര്‍ മധ്യപ്രദേശില്‍ നിന്ന്​ മത്സരിക്കും. ഛത്തിസ്​ഗഡില്‍ നിന്ന്​ കെ.ടി.എസ്​ തുള്‍സി, ഫുലോ ദേവി നേദാം, ഝാര്‍ഗണ്ഡില്‍ നിന്ന്​ ശഹ്​സാദാ അന്‍വര്‍, മഹാരാഷ്​ട്രയില്‍ നിന്ന്​ രാജീവ് സതവ്​, മേഘാലയയില്‍ നിന്ന്​ കെന്നഡി കോര്‍ണിലിയസ്​ എന്നിവരാണ്​ സ്​ഥാനാര്‍ഥികള്‍.

അതേസമയം, ബിഹാറിൽ കോൺഗ്രസ്- ആർജെഡി ബന്ധത്തിൽ വിള്ളൽ വീണിരിക്കുകയാണ്. സീറ്റിനായുള്ള വടം വലി അവസാനിപ്പിക്കാത്ത കോൺഗ്രസ് നിലപാട് ആർജെഡിയെ ചൊടിപ്പിച്ചിരിക്കുകയാണ്. ബിഹാറിൽ നിന്ന് ഒരു രാജ്യസഭാ സീറ്റ് വേണമെന്ന കോൺഗ്രസിന്‍റെ ആവശ്യം ആർജെഡി മുഖവിലക്കെടുത്തിട്ടില്ല.

ALSO READ: വരും ദിവസങ്ങളിൽ കേന്ദ്ര മന്ത്രിമാർ വിദേശപര്യടനം നടത്തുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി പറഞ്ഞത്

അതേസമയം, വിജയ സാധ്യതയുള്ള രണ്ട് സീറ്റുകളിലേക്കുമുള്ള സ്ഥാനാർഥികളെ ആർജെഡി (രാഷ്ട്രീയ ജനതാ ദൾ) പ്രഖ്യാപിച്ചു. ഇതിൽ ഒരു സീറ്റ് തങ്ങൾക്ക് വേണമെന്നായിരുന്നു സഖ്യകക്ഷിയായ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നത്. ആർജെഡി സംസ്ഥാന അധ്യക്ഷൻ ജഗ്ദാനന്ദ സിങ് വാർത്താ സമ്മേളനം വിളിച്ചാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button