USALatest NewsCinemaNewsHollywood

ഹോളിവുഡ് നടനും ഭാര്യക്കും കൊറോണ സ്ഥിരീകരിച്ചു

സിഡ്നി: പ്രശസ്ത ഹോളിവുഡ് നടൻ ടോം ​ഹാ​ങ്ക്സി​നും, ഭാ​ര്യ​യും ന​ടി​യു​മാ​യ റി​ത വി​ല്‍​സ​ണും കൊറോണ വൈറസ് ബാധയെന്ന് സ്ഥിരീകരണം. ട്വിറ്ററിലൂടെ ടോം ഹാങ്ക്സ് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഓസ്ട്രേലിയയില്‍ സിനിമ ചിത്രീകരണത്തിനിടെ ടോം ഹാങ്ക്സിന് കൊറോണ ബാധിക്കുകയായിരുന്നു. പനിയെ തുടർന്ന് ഓ​സ്ട്രേ​ലി​യ​യി​ലെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി പ​രി​ശോ​ധന ന​ട​ത്തി​യ​പ്പോ​ഴാ​ണ് വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​രു​വ​രെ​യും ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

അമേരിക്കന്‍ ഗായകന്‍ ഈവസ് പ്രിസ്ലീയുടെ ആത്മകഥ വിഷയമാക്കി വാര്‍ണര്‍ ബ്രദേഴ്സ് നിര്‍മ്മിക്കുന്ന ചിത്രത്തിലാണ് ടോം ഹാങ്ക്സ് ഇപ്പോൾ അഭിനയിച്ച് കൊണ്ടിരിക്കുന്നത്. നേരത്തെ ഈവസ് പ്രിസ്ലീ ലോക്കേഷനില്‍ ഒരാള്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചുവെന്നും ഇയാളെ മാറ്റിനിര്‍ത്തിയെന്നും വാര്‍ണര്‍ ബ്രദേഴ്സ് വാർത്ത കുറിപ്പിലൂടെ പുറത്തു വിട്ടതിനു പിന്നാലെയാണ് പിന്നീടാണ് ചില അമേരിക്കന്‍ സൈറ്റുകളില്‍ ടോം ഹാങ്ക്സിന്‍റെ പ്രതികരണം ലഭ്യമായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button