KeralaLatest NewsIndia

പ്രളയഫണ്ട് തട്ടിപ്പ് : സിപിഎം നേതാക്കളടക്കമുള്ള പ്രതികള്‍ തട്ടിയെടുത്തത് ദശലക്ഷങ്ങൾ, കണക്ക് കോടതിയിൽ സമർപ്പിച്ച് ക്രൈംബ്രാഞ്ച്

ഇയാളുടെ ഭാര്യയും ഏഴാം പ്രതിയുമായ ഷിന്റു എന്നിവര്‍ ചേര്‍ന്നാണ് 23,03,500 രൂപ തട്ടിയതെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കൊച്ചി: മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധിയില്‍ നിന്നും സെക്ഷന്‍ ക്ലാര്‍ക്കും സിപിഎം നേതാക്കളായ പ്രതികളും ചേര്‍ന്ന് തട്ടിയെടുത്തത് 23 ലക്ഷമെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തല്‍.എറണാകുളം കലക്ടറേറ്റിലെ മുഖ്യമന്ത്രിയുടെ ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കായ കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദ്, രണ്ടാം പ്രതി കാക്കനാട് മാധവം വീട്ടില്‍ മഹേഷ്, മൂന്നാം പ്രതിയായ സിപിഎം പ്രാദേശിക നേതാവ് കാക്കനാട് നിലം പതിഞ്ഞ മുഗള്‍ രാജഗിരി വാലി മറയക്കുളത്ത് വീട്ടില്‍ എം എം അന്‍വര്‍, അന്‍വറിന്റെ ഭാര്യയും അയ്യനാട് സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിയംഗവുമായ നാലാം പ്രതി കൗലത്ത് അന്‍വര്‍, മഹേഷിന്റെ ഭാര്യയും അഞ്ചാം പ്രതിയുമായ എം എം നീതു, സിപിഎമ്മിന്റെ മറ്റൊരു പ്രാദേശിക നേതാവും ആറാം പ്രതിയുമായ എന്‍ എന്‍ നിധിന്‍, ഇയാളുടെ ഭാര്യയും ഏഴാം പ്രതിയുമായ ഷിന്റു എന്നിവര്‍ ചേര്‍ന്നാണ് 23,03,500 രൂപ തട്ടിയതെന്ന് ക്രൈംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

കേസിലെ മുഖ്യപ്രതിയും ദുരിതാശ്വസ നിധി സെക്ഷന്‍ ക്ലാര്‍ക്കുമായ കേസിലെ ഒന്നാം പ്രതി വിഷ്ണു പ്രസാദാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരനെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ടില്‍ വ്യക്തമാക്കുന്നു. ഇയാള്‍ ചോദ്യം ചെയ്യലിനോട് പൂര്‍ണമായും സഹകരിക്കുന്നില്ലെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നു. കേസിന്റെ ആദ്യഘട്ടത്തില്‍ ദുരിതാശ്വാസ നിധി വിതരണത്തില്‍ ഫെയില്‍ ആയ അക്കൗണ്ട് നമ്പര്‍ തിരുത്തി വീണ്ടും ട്രാന്‍സാക്ഷന്‍ നടത്തിയെന്നാണ് വിഷ്ണു പ്രസാദ് വെളിപ്പെടുത്തിയിരുന്നത്. എന്നാല്‍ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഗുണഭോക്താക്കളുടെ പട്ടികയില്‍ ഇയാള്‍ സ്വയം തന്റെ പേരും തന്റെ വരുതിക്കാരായ അനര്‍ഹരായവരുടെ പേരും ഗുണഭോക്താക്കളാണെന്ന് കാണിച്ച്‌ കൂട്ടിച്ചേര്‍ത്ത് സ്വന്തമായി ലിസ്റ്റുണ്ടാക്കി പണാപഹരണം നടത്തിയെന്ന് വ്യക്തമായതായും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

ഇതില്‍ അന്‍വര്‍, ഭാര്യ കൗലത്ത്, നീതു എന്നിവര്‍ ഒളിവിലാണെന്നും ക്രൈംബ്രാഞ്ച് മൂവാറ്റുപുഴ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിൽ പറയുന്നു.സംഭവവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സിപിഎം നേതാവ് എന്‍.എന്‍ നിധിനെയും ഭാര്യയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മഹേഷ് കീഴടങ്ങിയത്. സംഭവ ശേഷം മഹേഷും അന്‍വറും ഒളിവില്‍ പോയിരിക്കുകയായിരുന്നു. അതേ സമയം അന്‍വറിനായുള്ള അന്വേഷണം ഊര്‍ജ്ജിതമായി തുടരുന്നുണ്ട്.

തൃക്കാക്കരയില്‍ വിഷ്ണുവിന്റെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുമ്ബോഴാണ് ഇരുവരും തമ്മിലുള്ള സുഹൃത്ത് ബന്ധം ആരംഭിച്ചത്. വീട്ടില്‍ ഇരുന്നാണ് ഇരുവരും ഫണ്ട് തട്ടിക്കുന്നത് സംബന്ധിച്ച്‌ ഗൂഢാലോചന നടത്തിയതും. തട്ടിപ്പിനായി ബാങ്ക് അക്കൗണ്ടുകള്‍ സംഘടിപ്പിക്കുന്ന ജോലി മഹേഷിന്റേതായിരുന്നു. സിപിഎം നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന മഹേഷ് തന്നെയായിരുന്നു തട്ടിപ്പിനായി പ്രാദേശിക സിപിഎം നേതാക്കളെ സംഘടിപ്പിച്ചതും.

വിഷ്ണുവിന് ശേഷം തട്ടിപ്പിലൂടെ കൂടുതല്‍ പണം സ്വന്തമാക്കിയിരിക്കുന്നത് മഹേഷാണ്. പൊള്ളാച്ചിയില്‍ കോഴി ഫാം ബിസിനസ് ആരംഭിക്കാനുള്ള ബുദ്ധിയും മഹേഷിന്റേതാണെന്ന് പോലീസ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button