കൊച്ചി : സംസ്ഥാനത്ത് ട്രെയിന്‍-ബസ് യാത്രക്കാരുടെ എണ്ണത്തില്‍ വളരെ കുറവ്. കെഎസ്ആര്‍ടിസി ബസുകളില്‍ 40 ശതമാനം യാത്രക്കാരുടെ കുറവുണ്ടായതായതായാണ് അധികൃതരുടെ വെളിപ്പെടുത്തല്‍. കേരളത്തിലേക്കുളള സംസ്ഥാനാന്തര ബസുകളില്‍ യാത്രക്കാരുടെ എണ്ണം കുറഞ്ഞതായി ഡിടിഒ വി.എം.താജുദ്ദീന്‍ പറഞ്ഞു. ജീവനക്കാര്‍ക്കു മാസ്‌ക് ലഭ്യമാക്കാന്‍ ജില്ലാ ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ടെങ്കിലും ലഭിച്ചില്ലെന്നും അധികൃതര്‍ പറഞ്ഞു.
read also : കൊറോണ വൈറസ് ബാധ ആഗോള മഹാമാരി : ലോകാരോഗ്യ സംഘടന
കഴിഞ്ഞ 2 ദിവസങ്ങളിലും മാസ്‌ക് വിതരണം ചെയ്തിരുന്നു. ഇന്നലെ ഒരിടത്തും മാസ്‌ക് ലഭിക്കാത്ത സാഹചര്യം വന്നതോടെ ജില്ലാ ആരോഗ്യ വകുപ്പ് അധികൃതരെ ബന്ധപ്പെട്ടെങ്കിലും പരിഹാരമുണ്ടായില്ല. വിമാനത്താവളം വഴിയുളള സര്‍വീസുകളില്‍ എങ്കിലും ജീവനക്കാര്‍ക്കു മാസ്‌ക് ലഭ്യമാക്കാനാണു കെഎസ്ആര്‍ടിസി ശ്രമിക്കുന്നത്. എന്നാല്‍ മറ്റു സര്‍വീസുകളില്‍ ജീവനക്കാര്‍ സ്വന്തം നിലയ്ക്കു മാസ്‌ക് വാങ്ങി ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. എല്ലാ ജീവനക്കാര്‍ക്കും മാസ്‌ക് ലഭ്യമാക്കണമെന്നു ജീവനക്കാരുടെ സംഘടന ആവശ്യപ്പെട്ടു.
Post Your Comments