ന്യൂഡല്‍ഹി: ഉയര്‍ന്ന താപമുള്ള കാലാവസ്ഥയെ കൊറോണ വൈറസ് അതിജീവിക്കില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമെന്നും ഈ പ്രചാരണത്തിന് ശാസ്ത്രീയ അടിത്തറയില്ലാത്തതാണെന്നും കേന്ദ്ര ആരോഗ്യ വകുപ്പ് അറിയിച്ചു. കൊറോണ വൈറസിനെ കുറിച്ച് ഇപ്പോഴും പഠനവും ഗവേഷണവും നടക്കുകയാണെന്നും വാദത്തിന് ശാസ്ത്രീയ തെളിവുകള്‍ ഇല്ലെന്നും ആരോഗ്യ മന്ത്രലായത്തിലെ ഉദ്യോഗസ്ഥര്‍ വാര്‍ത്താ സമ്മേളനത്തിലൂടെയാണ് അറിയിച്ചത്. കേരളത്തില്‍ അടക്കം ഇത്തരത്തിലുള്ള വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചിരുന്നു.
കേരളത്തിന്റെ മുന്‍ പൊലീസ് മേധാവി ടി.പി സെന്‍കുമാര്‍, കോണ്‍ഗ്രസ് എം.പി കെ. മുരളീധരന്‍ തുടങ്ങിയവരാണ് ഉയര്‍ന്ന താപമുള്ള കാലാവസ്ഥയെ കൊറോണ വൈറസ് അതിജീവിക്കില്ലെന്ന പ്രചാരണം കേരളത്തില്‍ നടത്തിയത്. ഇക്കാര്യം ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴാണ് ആരോഗ്യ മന്ത്രാലയം വിശദീകരണം നല്‍കിയത്. ലോകാരോഗ്യ സംഘടന തന്നെ ഇക്കാര്യം തള്ളിയിരുന്നു. താപനില കൂടുമ്പോള്‍ കൊറോണ വൈറസ് അപ്രത്യക്ഷമാകുമെന്നത് തെറ്റായ പ്രചാരണമാണെന്നും അത്തരത്തിലൊരു നിഗമനത്തിലെത്താന്‍ കഴിയില്ലെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൈക്ക് റയാന്‍ പറഞ്ഞത്.
Post Your Comments