
മുംബൈ•9 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 49 കാരനായ മൗലവിയെ (മത അധ്യാപന്‍) ആറുവര്‍ഷം കഠിന തടവിന് പോക്സോ കോടതി ശിക്ഷിച്ചു. 2018 ലെ ഒരു മാസം ഇയാള്‍ പെണ്‍കുട്ടിയെ നിരവധി തവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
കുട്ടി സഹപാഠികളോട് സംഭവം വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം പുറത്തുവന്നത്. കുട്ടികൾ ഒത്തുചേർന്ന് അതിക്രമത്തെക്കുറിച്ച് അവരുടെ ക്ലാസ് ടീച്ചർക്ക് ഒരു കത്ത് എഴുതി. സ്കൂൾ മീറ്റിംഗിനിടെ ഒരു അധ്യാപിക കുട്ടിയുടെ അമ്മയെ വിവരം അറിയിക്കുകയായിരുന്നു. 2018 മാർച്ച് 28 ന് അധ്യാപിക വിവരം അറിയിച്ച ശേഷം ഭർത്താവും താനും പ്രതിയെ നേരിട്ടതായി അമ്മ കോടതിയെ അറിയിച്ചു. മൂന്ന് അധ്യാപകരിൽ നിന്ന് കുട്ടി പ്രതിയെ തിരിച്ചറിഞ്ഞിരുന്നു.
തുടര്‍ന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പെണ്‍കുട്ടിയുടെ പഠനത്തെച്ചൊല്ലി കുട്ടിയുടെ മാതാപിതാക്കളുമായി തർക്കമുണ്ടായതിനാലാണ് ഇയാളെ വ്യാജമായി പ്രതിചേർത്തതെന്ന് പ്രതി അവകാശപ്പെട്ടു. ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. പ്രതിക്ക് 15,000 രൂപ പിഴയും വിധിച്ച കോടതി അത് ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കാനും ഉത്തരവിട്ടു.
Post Your Comments