തിരുവനന്തപുരം: താറാവുകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമല്ലെന്ന് റിപ്പോര്‍ട്ട്. പാലക്കാട്ടും കുട്ടനാട്ടിലും ആണ് താറാവുകള്‍ കൂട്ടത്തോടെ ചത്തത്. ബാക്ടീരിയയും ചൂടുമാണ് പക്ഷികള്‍ കൂട്ടത്തോടെ ചാവാന്‍ കാരണമെന്നാണ് പരിശോധനയില്‍ വ്യക്തമായി . നേരത്തെ കോഴിക്കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരുന്നു.
ഇവിടെ കേന്ദ്ര സംഘം പരിശോധന നടത്തിയിരുന്നു . പക്ഷിപ്പനി മനുഷ്യരിലേക്ക് പടരുന്ന സാഹചര്യം നിലവിലില്ലെന്ന് സംഘാംഗങ്ങള്‍ അറിയിച്ചു . കൂടുതല്‍ സ്ഥലങ്ങളിലേക്ക് പക്ഷിപ്പനി വ്യാപിച്ചില്ല എന്നത് ആശാവഹമാണെന്ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കബിള്‍ ഡീസീസ് ഡയറക്ടര്‍ ഡോ.ഷൗക്കത്തലി വ്യക്തമാക്കി.
Post Your Comments