KeralaLatest NewsNews

പൊലീസ് ഡ്രൈവറെ കടല്‍ത്തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വില്ലനായത് പഠനകാലത്തെ പ്രണയം

നാഗര്‍കോവില്‍: പൊലീസ് ഡ്രൈവറെ കടല്‍ത്തീരത്ത് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വില്ലനായത് പഠനകാലത്തെ പ്രണയം. തൃശൂര്‍ പൊലിസ് അക്കാദമിയിലെ ഡ്രൈവര്‍ ആയിരുന്ന ബോസ് കൊല്ലം കിളികൊല്ലൂര്‍ പാല്‍ക്കുളങ്ങരക്ഷേത്രത്തിന് സമീപമുള്ള മുപ്പത്തിനാലുകാരിയുമായി പ്രണയത്തിലായിരുന്നു. വിവാഹിതനും രണ്ടുകുട്ടികളുടെ പിതാവുമായ ബോസുമായുള്ള ബന്ധം യുവതിയുടെ ഭര്‍തൃവീട്ടുകാര്‍ അറിഞ്ഞതോടെ ഗള്‍ഫിലായിരുന്ന ഭര്‍ത്താവിനെ വിവരമറിയിക്കുകയും തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ ഇരുവരേയും താക്കീത് ചെയ്തിരുന്നെങ്കിലും കഴിഞ്ഞ ഫെബ്രുവരി പത്തിന് ഇരുവരും ഒളിച്ചോടുകയായിരുന്നു. തുടര്‍ന്ന് ഇരുവീട്ടുകാരും പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടെയാണ് കന്യാകുമാരി കടല്‍ത്തീരത്ത് ബോസിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.

ബോസ് കാമുകിയോടൊത്ത് കന്യാകുമാരിയിലെത്തി ലോഡ്ജില്‍ മുറിയെടുത്തി ശേഷം വിഷം കഴിക്കുകയായിരുന്നു. തുടര്‍ന്ന് യുവതിയെ മുറിക്കുള്ളില്‍ തനിച്ചാക്കിയ ശേഷം നടന്ന് ബീച്ചിലെത്തിയ ബോസ് കടല്‍ത്തീരത്ത് മരിച്ചു വീഴുകയായിരുന്നു.

സ്‌കൂള്‍ പഠന കാലം മുതല്‍ പ്രണയബദ്ധരായിരുന്ന ഇരുവരുടെയും ബന്ധം വീട്ടുകാര്‍ അറിയുകയും ഇവരുടെ ബന്ധത്തെ എതിര്‍ക്കുകയുമായിരുന്നു. തുടര്‍ന്ന് യുവതിയെ ചാത്തന്നൂര്‍ സ്വദേശിയായ യുവാവിന് വിവാഹംകഴിച്ചു നല്‍കുകയുമായിരുന്നു. യുവതിയുടെ വിവാഹ ശേഷം തിരുവനന്തപുരത്തെ സ്വകാര്യസ്ഥാപനത്തില്‍ ഡ്രൈവറായി ജോലിനോക്കുകയായിരുന്ന ബോസ് തൊഴിലുടമയുടെ ബന്ധുവായ യുവതിയുമായി പ്രണയത്തിലാവുകയും അവരെ വിവാഹം കഴിച്ച് പേരൂര്‍ മൂപ്പര്‍ മുക്കില്‍ താമസമാക്കുകയുമായിരുന്നു.

പൊലിസില്‍ ജോലി കിട്ടിയതോടെ കുടുംബത്തോടൊപ്പം തൃശൂര്‍ പൊലിസ് ക്വോര്‍ടേഴ്സില്‍ താമസമാക്കിയ ബോസ് കഴിഞ്ഞവര്‍ഷം പാല്‍ക്കുളങ്ങര ക്ഷേത്രോത്സവ സമയത്താണ് ബാല്യകാല പ്രണയിനിയുമായി വീണ്ടും ബന്ധം സ്ഥാപിക്കുന്നത്. തുടര്‍ന്ന് ഫോണിലൂടെ ബന്ധം തുടര്‍ന്ന ഇയാള്‍ ചാത്തന്നൂരിലുള്ള യുവതിയുടെ ഭര്‍തൃവീട്ടില്‍ എത്തിയതോടെ പിടിക്കപ്പെടുകയും തുടര്‍ന്ന് ബന്ധുക്കള്‍ ഭര്‍ത്താവിനെ വിവരമറിയിക്കുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button