ന്യൂഡൽഹി: രാജ്യസഭയിലേക്കുള്ള സ്ഥാനാർത്ഥികളെ എൻഡിഎ പ്രഖ്യാപിച്ചു. ഒഴിവുവരുന്ന 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള എൻഡിഎ സ്ഥാനാർത്ഥികളെയാണ് എൻഡിഎ പ്രഖ്യാപിച്ചത്. ബിജെപി ദേശീയ തെരഞ്ഞെടുപ്പ് കമ്മിറ്റി യോഗത്തിലാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ തീരുമാനമായത്.
ബിജെപി ഒൻപത് സീറ്റുകളിൽ മത്സരിക്കും. രണ്ട് സീറ്റുകൾ സഖ്യകക്ഷികൾക്ക് നൽകി. ജ്യോതിരാദിത്യ സിന്ധ്യ മധ്യപ്രദേശിൽ നിന്നും മത്സരിക്കും. സിന്ധ്യക്ക് പുറമെ വനവാസി കല്യാണ്‍ ആശ്രമത്തിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ഹര്‍ഷ് സിംഗ് ചൗഹാനേയും സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുണ്ട്.
മധ്യപ്രദേശിന് പുറമെ മഹാരാഷ്ട, അസം, ബീഹാർ, ഗുജറാത്ത്, ഝാർഖണ്ഡ്, മണിപ്പൂർ, രാജസ്ഥാൻ സംസ്ഥാനങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. മഹാരാഷ്ട്രയിലെ ഒരു സീറ്റും സിക്കിമിലെ സീറ്റുമാണ് സഖ്യകക്ഷികൾക്ക് നൽകിയിരിക്കുന്നത്.
Post Your Comments