Latest NewsIndiaNews

16കാരിയും കാമുകനും സമ്മതപ്രകാരം അശ്ലീല വീഡിയോകള്‍ റെക്കോര്‍ഡ് ചെയ്തു ; പിന്നീട് കാമുകനും 3 സുഹൃത്തുക്കളും ചേര്‍ന്ന് ചെയ്ത വഞ്ചനയില്‍ 16 കാരി ആത്മഹത്യ ചെയ്തു

അഹമ്മദാബാദ്: കാമുകനൊപ്പമെടുത്ത അശ്ലീല ദൃശ്യങ്ങള്‍ കാമുകന്‍ സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവെച്ചതില്‍ മനംനൊന്ത് പതിനാറുകാരിയായ കാമുകി ആത്മഹത്യ ചെയ്തു. ഇരുവരുടെയും സമ്മതപ്രകാരം റെക്കോര്‍ഡ് ചെയ്ത വീഡിയോകളാണ് കാമുകന്‍ പങ്കുവെച്ചത്. സംഭവത്തെ തുടര്‍ന്ന് വിഷാദത്തിലായ പെണ്‍കുട്ടി വീടിനുള്ളിലെ ഫാനില്‍ കെട്ടിത്തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

പെണ്‍കുട്ടിയുടെ കാമുകനും കാമുകന്റെ മൂന്നു സുഹൃത്തുക്കളും ചേര്‍ന്നാണ് വീഡിയോ പങ്കുവെച്ചത്. ഫെബ്രുവരി 29ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കി. പെണ്‍കുട്ടിയുടെ കാമുകനെതിരെ പീഡനത്തിനും പോക്‌സോ നിയമപ്രകാരവും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പെണ്‍കുട്ടിയുടെ അശ്ലീല ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചതിന് കാമുകനും സുഹൃത്തുക്കള്‍ക്കുമെതിരെ ഐടി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്. വീഡിയോ പുറത്തു വന്നതിന് പിന്നാലെ പെണ്‍കുട്ടി മാനസികമായി തകര്‍ന്നു പോയിരുന്നതായി പൊലീസ് ഇന്‍സ്‌പെക്ടര്‍ ഹേമന്ദ് പാട്ടീല്‍ പറഞ്ഞു. തിങ്കളാഴ്ചയാണ് പെണ്‍കുട്ടി ആത്മഹത്യ ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button