കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചുള്ള ആ​ദ്യ മ​ര​ണം, ഈ രാജ്യത്ത് റിപ്പോർട്ട് ചെയ്തു

റബാറ്റ : കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചുള്ള ആ​ദ്യ മ​ര​ണം ആ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മൊ​റോ​ക്കോ​യി​ൽ റിപ്പോർട്ട് ചെയ്തു. കാ​സ​ബ്ലാ​ങ്ക​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന 89 വ​യ​സു​കാ​രി​യാ​ണ് മരണപ്പെട്ടത്. ഇ​റ്റ​ലി​യി​ലെ ബൊ​ലോ​ഗ്ന​യി​ൽ​നി​ന്ന് ക​ഴി​ഞ്ഞ​യാ​ഴ്ച മൊ​റോ​ക്കോ​യി​ലെ​ത്തി​യ ഇവർ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ കാ​ണി​ച്ച​തി​നെ തു​ട​ർ​ന്ന് ​നിരീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഇതോടെ കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ക​മാ​കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​റ്റ​ലി​യി​ലേ​ക്കും തി​രി​ച്ചു​മു​ള്ള എ​ല്ലാ യാ​ത്ര​ക​ളും മൊ​റോ​ക്കോ സ​ർ​ക്കാ​ർ നി​ർ​ത്തി​വ​ച്ചു. അതേസമയം ആ​ഫ്രി​ക്ക​യി​ല്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന ര​ണ്ടാ​മ​ത്തെ കൊ​റോ​ണ മരണമാണിത്. ക​ഴി​ഞ്ഞ​യാ​ഴ്‍​ച ഈ​ജി​പ്‍​തി​ലാ​യിരുന്നു വൈ​റ​സ് ബാധയേറ്റുള്ള ആ​ഫ്രി​ക്ക​യി​ലെ ആ​ദ്യ മ​ര​ണം റി​പ്പോ​ര്‍​ട്ട് ചെ​യ്‍​ത​ത്.

Also read : സംസ്ഥാനത്ത് കണ്ടെത്തിയ പക്ഷിപ്പനി ഏറെ അപകടകരം : സ്ഥിരീകരിച്ചത് പടര്‍ന്നു പിടിയ്ക്കുന്ന എച്ച്5 എന്‍1 വൈറസ്

പാ​ക്കി​സ്ഥാ​നി​ൽ ഒ​ന്പ​തു പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്-19 സ്ഥിരീകരിച്ചു. ക​റാ​ച്ചി​യി​ൽ ഒൻപത് പേ​ർ​ക്ക് കൂ​ടി പു​തു​താ​യി വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം ഉയർന്നതെന്നു ആ​രോ​ഗ്യ വ​കു​പ്പ് അധികൃതർ അ​റി​യി​ച്ചു. ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ സി​റി​യ​യി​ൽ​നി​ന്നും ല​ണ്ട​നി​ൽ​നി​ന്നും ക​റാ​ച്ചി​യി​ൽ എ​ത്തി​യ​വ​രി​ലാ​ണ് വൈ​റ​സ് സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത് ഇ​വ​രു​മാ​യി സ​ന്പ​ർ​ക്കം പു​ല​ർ​ത്തി​യ​വ​രെ നി​രീ​ക്ഷി​ച്ചു വ​രി​ക​യാണ്. ഇ​റാ​ൻ – പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യി​ൽ മൂ​വാ​യി​ര​ത്തോ​ളം തീ​ർ​ഥാ​ട​ക​രെ ര​ണ്ടാ​ഴ്ച​യാ​യി ക്വാ​റ​ന്‍റൈ​ൻ ചെ​യ്തി​രി​ക്കു​ക​യാ​ണ്. കാ​ൽ​ന​ട​യാ​യി ഇ​റാ​നി​ൽ​നി​ന്നു വ​ന്ന​വ​രാ​ണ് ഇ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

 യുഎഇയിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ 15 പേരിൽ കൂടി കൊവിഡ് 19. ഇതോടെ വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം എഴുപത്തിനാലായി ഉയർന്നു. ഇതിൽ ആറുപേർ ഇന്ത്യക്കാരെന്നാണ് റിപ്പോർട്ട്. അതേസമയം സന്ദർശിച്ച രാജ്യങ്ങളുടേയും രോഗലക്ഷണങ്ങളുടേയും വിവരങ്ങൾ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചില്ലെങ്കിൽ കടുത്ത ശിക്ഷയുണ്ടാകുമെന്നു ഗൾഫ് രാജ്യങ്ങൾ മുന്നറിയിപ്പു നൽകി.
കുവൈറ്റിൽ വിദേശികൾക്കു നൽകുന്നത് നിർത്തിവച്ചു. തൊഴിൽ വിസയ്ക്കും താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ബഹ്റൈനിൽ ഐസൊലേഷനു വിധേയമാകാത്തവർക്കു മൂന്നു മാസം തടവും പതിനായിരം ദിനാർ വരെ പിഴയും ശിക്ഷ നൽകാൻ മന്ത്രിസഭ തീരുമാനിച്ചു.

Also read : ഇറ്റലിയില്‍ കുടുങ്ങിയ മലയാളികളെ എത്രയും വേഗം നാട്ടിലെത്തിയ്ക്കണം : കേന്ദ്രത്തിന്റെ സഹായം തേടി മുഖ്യമന്ത്രി പിണറായി വിജയന്‍

ഒമാനിൽ കോവിഡ്–19: ബാധിച്ച ഒൻപത് പേര്‍ക്ക് രോഗം ഭേദമായി. ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ദിവസങ്ങള്‍ക്കിടെ രാജ്യത്ത് 18പേർക്ക് കോവിഡ്–19 സ്ഥിരീകരിച്ചു. ഇതിൽ 17 പേർ ഇറാനിൽ നിന്നും,ഒരാള്‍ ഇറ്റലിയിലെ മിലാനില്‍ നിന്നും വന്നവരാണ്. 3,000ത്തോളം പേര്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്. ഇറാന്‍, ഇറ്റലി, ഈജിപ്ത് തുടങ്ങി കൊറോണ ബാധിത രാഷ്ട്രങ്ങളില്‍ നിന്നും 14 ദിവസത്തിനിടെ മടങ്ങിയെത്തിയവരാണ് ആരോഗ്യ മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലുള്ളത്.

Share
Leave a Comment