
കാസര്‍കോട്: സംസ്ഥാനത്ത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെ നടക്കുന്ന അക്രമങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരുന്നു.പൊതുഇടങ്ങളിലൊക്കെ തക്കം കിട്ടിയാല്‍ അശ്ലീലച്ചുവയോടെ പെരുമാറുന്നതും ലെംഗിക ചേഷ്ടകള്‍ കാണിക്കുന്ന സംഭവങ്ങളും പതിവാകുന്നു. അത്തരത്തില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ചതായി പരാതി. കാസര്‍കോടാണ് സംഭവം.
ലൈംഗിക ചേഷ്ടകള്‍ കാണിച്ച അയല്‍വാസിക്കെതിരെയാണ് പരാതി. ഇസ്മാഈല്‍ നിരന്തരമായി അമ്മയ്ക്കും മകള്‍ക്കും നേരെ ലൈംഗിക ചേഷ്ടകള്‍ കാണിക്കുന്നുവെന്നും മോശമായി പെരുമാറുന്നുവെന്നും കാണിച്ച് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇസ്മാഈല്‍ (41) എന്നയാള്‍ക്കെതിരെയാണ് കാസര്‍കോട് ടൗണ്‍ പോലീസ് കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Post Your Comments