ന്യൂഡൽഹി: ഇന്ത്യയില്‍ കൂടുതല്‍ കോവിഡ് 19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനികൾക്കെതിരെ ആരോപണവുമായി വിതരണക്കാര്‍. ‘സ്വിഗ്ഗി’ക്കും ‘സൊമാറ്റോ’യ്ക്കും എതിരെയാണ് ആരോപണവുമായി വിതരണക്കാര്‍ രംഗത്തു വന്നത്. ‘എന്‍ഡിടിവി’ റിപ്പോര്‍ട്ടിലൂടെയാണ് പേര് വ്യക്തമാക്കാതെ വിതരണക്കാര്‍ തങ്ങളുടെ പരാതി അറിയിച്ചിരിക്കുന്നത്.
മുന്‍കരുതലുകളെ കുറിച്ച് വാക്കാല്‍ പരാമര്‍ശിക്കുക മാത്രമാണ് കമ്പനികള്‍ ചെയ്തിട്ടുള്ളതെന്നും പ്രായോഗിക തലത്തില്‍ ആവശ്യമായ കാര്യങ്ങളൊന്നും കമ്പനികള്‍ ചെയ്തിട്ടില്ലെന്നുമാണ് ദില്ലിയില്‍ നിന്നുള്ള വിതരണക്കാര്‍ പറയുന്നത്.
കോവിഡ് 19 വൈറസ് പടരുന്ന സാഹചര്യത്തില്‍ ‘സ്വിഗ്ഗി’ നേരത്തേ തങ്ങളുടെ ജീവനക്കാര്‍ക്കും വിതരണക്കാര്‍ക്കും ആവശ്യമായ വൈദ്യപരിശോധന മുടങ്ങാതെ നടത്തുമെന്നും ആരിലെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ അവരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും അത്രയും ദിവസങ്ങളിലേക്ക് വേണ്ടി സാമ്പത്തികമായി അവരെ പിന്തുണയ്ക്കുമെന്നും അറിയിച്ചിരുന്നു.
ഭക്ഷണം വിതരണം ചെയ്യാന്‍ പല സ്ഥലങ്ങളിലേക്കും വിതരണക്കാര്‍ക്ക് പോകേണ്ടിവരും. എന്തെങ്കിലും സംശയം തോന്നുന്ന സാഹചര്യത്തില്‍ ഭക്ഷണം വാതിലിന് പുറത്തുവച്ച് പോകേണ്ടതാണെന്ന നിര്‍ദേശവും ‘സ്വിഗ്ഗി’ വിതരണക്കാര്‍ക്ക് നല്‍കിയിരുന്നു. അതുപോലെ തന്നെ ഭക്ഷണം വിതരണം ചെയ്യുന്ന സാഹചര്യത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിതരണക്കാരെ ബോധവത്കരിക്കുമെന്നും അതോടൊപ്പം തന്നെ ഭക്ഷണം കൈാര്യം ചെയ്യുന്നതിലും പാക്ക് ചെയ്യുന്നതിലുമെല്ലാം ശ്രദ്ധിക്കേണ്ട വിഷയങ്ങളെ കുറിച്ച് റെസ്റ്റോറന്റുകളുമായി ആശയവിനിമയം നടത്തുമെന്നും ‘സ്വിഗ്ഗി’ അറിയിച്ചിരുന്നു.
ALSO READ: കോവിഡ് 19: ഉത്തരവ് ലംഘിച്ചാൽ….താക്കീതുമായി ആരോഗ്യമന്ത്രി കെകെ ശൈലജ
അതേസമയം, ഈ അറിയിപ്പുകള്‍ക്ക് പുറമെ തങ്ങള്‍ക്ക് പ്രയോജനപ്പെടുന്ന ഒന്നും കമ്പനി ചെയ്തിട്ടില്ലെന്നാണ് വിതരണക്കാരുടെ വാദം. മാസ്‌കോ ഗ്ലൗസോ പോലുള്ള അവശ്യ പ്രതിരോധസംവിധാനങ്ങള്‍ പോലും തങ്ങള്‍ക്ക് കമ്പനി ലഭ്യമാക്കിയിട്ടില്ലെന്ന് ഇവര്‍ പറയുന്നു.
Post Your Comments