Latest NewsNewsIndia

നരേന്ദ്രമോദി അച്ഛന്റെ മാത്രമല്ല എന്റെയും റോൾ മോഡൽ :ജ്യോതിരാദിത്യയുടെ മകൻ

ഭോപ്പാൽ : നരേന്ദ്രമോദിയെന്ന ഇന്ത്യയുടെ ശക്തനായ ഭരണാധികാരി തന്റെ റോൾ മോഡൽ ആണെന്ന് ജ്യോതിരാദിത്യയുടെ മകൻ മഹാനാര്യമാൻ . ഇന്ത്യയുടെ ചരിത്രത്തിൽ മികച്ച സംഭാവനകൾ നല്കിയ ഒരു കുടുംബത്തിന്റെ കണ്ണിയാകാൻ കഴിഞ്ഞതിൽ എന്നും അഭിമാനിക്കുന്ന ഒരാളാണ് ഞാൻ .കുടുംബത്തിൽ  യശോദ മായുടെ രാഷ്ട്രീയത്തോടായിരുന്നു കുട്ടിക്കാലം മുതലെ ഇഷ്ടവും ആരാധനയും . പക്ഷേ അച്ഛനെ കുറിച്ചോർത്ത് അത് പുറമേയ്ക്കു ഞങ്ങൾ പ്രകടിപ്പിച്ചിരുന്നില്ല . ഇപ്പോൾ അച്ഛനും അതേ പാത തിരഞ്ഞെടുത്തിരിക്കുന്നു . ഇനി അദേഹത്തിന് സ്വതന്ത്രമായി നരേന്ദ്ര മോദിയുടെ കീഴിൽ രാജ്യത്തെ സേവിക്കാം . മധ്യപ്രദേശ് എന്ന ഞങ്ങളുടെ സ്വന്തം തട്ടകത്തിന് മികച്ച സംഭാവനകൾ നല്കാം . കടൽ ക്കിഴവന്മാരുടെ ആധിപത്യത്തെ ഭയക്കാതെ ഇനി അച്ഛന്  ജനസേവനം നടത്താം . ഇന്ന് മാധ്യമ പ്രവർത്തകരോട്  മഹാനാര്യമാൻ പറഞ്ഞു .

ഇന്നലെ അച്ഛനെ ഓർത്തു താൻ ഏറെ അഭിമാനിക്കുന്നുവെന്ന് ട്വിറ്ററിൽ ട്വീറ്റ് ചെയ്ത ശേഷം ഇന്ന് മാധ്യമങ്ങളോട് പറഞ്ഞതാണ് ഇത്

shortlink

Related Articles

Post Your Comments

Related Articles


Back to top button