Latest NewsKeralaNews

കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും; കൂടുതൽ വിവരങ്ങൾ പുറത്ത്

നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന സിനിമകളുടെ കാര്യത്തില്‍ സാഹചര്യം അനുസരിച്ച് സംവിധായകര്‍ തീരുമാനം എടുക്കണമെന്നാണ് നിര്‍ദേശം

കൊച്ചി: സംസ്ഥാനത്ത് 12 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും. ചലച്ചിത്രസംഘടനകളുടെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. 31 വരെ റിലീസുകളില്ല. തീരുമാനം ചലച്ചിത്രസംഘടനകളുടെ സംയുക്തയോഗത്തിലാണ്. തിയേറ്ററുകൾ ഈ മാസം അടച്ചിടണമെന്ന് മുഖ്യമന്ത്രിയും നിർദേശിച്ചിരുന്നു. നിലവില്‍ ഷൂട്ടിംഗ് നടക്കുന്ന സിനിമകളുടെ കാര്യത്തില്‍ സാഹചര്യം അനുസരിച്ച് സംവിധായകര്‍ തീരുമാനം എടുക്കണമെന്നാണ് നിര്‍ദേശം.

അതേസമയം, 149 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു. ഈ മാസം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുമെന്ന് മുഖ്യമന്ത്രി. CBSE, ICSE സ്കുളുകള്‍ക്കും അവധി ബാധകമായിരിക്കും. എട്ട്, ഒന്‍പത്, SSLC, പ്ലസ് ടു പരീക്ഷകള്‍ മാത്രം നടത്തും. അംഗന്‍വാടികളും മദ്രസകളും പാരലല്‍ കോളജുകളും എല്ലാം അടച്ചിടണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

ALSO READ: കോവിഡ് 19: സം​സ്ഥാ​ന​ത്ത് ഡ്രൈ​വിം​ഗ് ടെസ്റ്റിന് നിയന്ത്രണമേർപ്പെടുത്തുന്നതിൽ സർക്കാർ തീരുമാനം പുറത്ത്

ഉല്‍സവങ്ങളും ചടങ്ങുകവും ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമല ഉള്‍പ്പെടെയുള്ള ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ മാത്രം നടത്താം. കല്യാണച്ചടങ്ങുകള്‍ ലളിതമാക്കമെന്നും നിര്‍ദേശം. സിനിമാ പ്രദര്‍ശനങ്ങളും നാടകങ്ങളും മാര്‍ച്ച് 31വരെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button