KeralaLatest NewsNews

സോഷ്യല്‍ മീഡിയയില്‍ തരംഗമായി കുടിയന്മാര്‍ക്കായി കൊറോണകാലത്ത് പത്ത് കല്പനകള്‍ ; തമാശയല്ല

സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത് കൊറോണക്കാലത്ത് മദ്യപിക്കുന്നവര്‍ക്കുള്ള നിര്‍ദേശങ്ങളാണ്. ഒറ്റനോട്ടത്തില്‍ തമാശയാണെന്ന് തോന്നുമെങ്കിലും നിര്‍ദേശങ്ങളില്‍ അല്‍പം ശാസ്ത്രീയതയുണ്ട്. കാരണം മദിപിക്കുന്നവര്‍ പലരും ശ്രദ്ധിക്കാതെ പോകുന്ന കാര്യങ്ങളെ കുറിച്ചാണ് കുറിപ്പ്.

മാസ്‌ക് ധരിക്കുക, ബാറിലേക്ക് ഗ്ലാസ് കൊണ്ട് പോവുക, ലൗ സിപ് ഒഴിവാക്കുക, ടച്ചിങ്‌സ് വെവ്വേറെ വാങ്ങുക, മദ്യപിച്ച് പൊതുസ്ഥലത്ത് തുപ്പാതിരിക്കുക, വിദേശത്ത് നിന്ന് വന്നവര്‍ കുപ്പി കാണിച്ച് വിളിച്ചാല്‍ സ്വയം നിയന്ത്രിക്കുക എന്നിങ്ങനെ പോവുന്നു നിര്‍ദേശങ്ങള്‍. എന്തായാലും കൊറോണ കാലത്തും കുടിയന്മാരുടെ ആരോഗ്യം കാക്കാന്‍ പോസ്റ്റ് ചെയ്ത ഈ കുറിപ്പ് ഇപ്പോള്‍ തരംഗമായിരിക്കുകയാണ്.

കുടിയന്മാര്‍ക്കായി കൊറോണകാലത്ത് പത്ത് കല്പനകള്‍ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാവുന്ന കുറിപ്പിന്റെ പൂര്‍ണരൂപം ഇതാണ്

1. ബീവറേജിലും ബാറിലും പോകുന്നവര്‍ ദയവായി മാസ്‌ക്ക് ധരിക്കുക.

2. ബാറില്‍ പോകുന്നവര്‍ വീട്ടില്‍ നിന്ന് ഗ്ലാസ് കൊണ്ട് പോകുക.

3. കൂട്ട് കൂടി മദ്യം കഴിക്കുന്നവര്‍ ‘ലൗ സിപ്’ ഒഴുവാക്കുക.

4. ടച്ചിങ്‌സ് വാങ്ങുമ്പോള്‍ വെവ്വേറെ വാങ്ങുക.

5. ഷെയറിട്ട് അടിക്കുന്നവര്‍ പണം വാങ്ങുന്നതിനും മുന്‍പും ശേഷവും കൈ വൃത്തിയായി കഴുകുക.

6. വാള്‍ വെക്കാന്‍ തോന്നുന്നവര്‍ സ്വന്തം വീട്ടിലോ പറമ്പിലോ വെക്കുക.

7. വെള്ളമടിച്ചു കഴിഞ്ഞാല്‍ മുറുക്കുന്നവര്‍ പൊതുസ്ഥലത്ത് തുപ്പാതിരിക്കുക.

8. വിദേശത്ത് നിന്ന് വന്നവര്‍ കുപ്പി കാണിച്ച് വിളിച്ചാല്‍ സ്വയം നിയന്ത്രിക്കുക.

9. മദ്യത്തില്‍ കുരുമുളകിട്ട് അടിച്ചാല്‍ കൊറോണ വരില്ലയെന്നുള്ള മെസ്സേജുകള്‍ കണ്ടാല്‍ വിശ്വസിക്കാതിരിക്കുക. അങ്ങനെയുള്ള മെസ്സേജ് പൊലീസിന് ഫോര്‍വേഡ് ചെയ്യുക.

10. വിദേശത്ത് നിന്ന് വരുന്ന കുടിയന്മാര്‍ എല്ലാവരും ആരോഗ്യവകുപ്പിന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button