പത്തനംതിട്ട: കൊറോണ വൈറസ് ബാധയുണ്ടെന്ന സംശയത്തെത്തുടർന്ന് പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിലിരിക്കെ, ചാടിപ്പോയ യുവാവിനെ കണ്ടെത്തി. റാന്നിയിലുള്ള വീട്ടില്‍ നിന്നാണ് ഇയാളെ കണ്ടെത്തിയത്. വെച്ചൂച്ചിറ സ്വദേശിയായ യുവാവാണ് അധികൃതര്‍ അറിയാതെ ആശുപത്രിയില്‍നിന്നും മുങ്ങിയത്. ഇയാളെ പ്രവേശിപ്പിച്ചിരിക്കുന്ന വാര്‍ഡിന് പോലീസ് കാവലേര്‍പ്പെടുത്തി. ഇറ്റലിയില്‍നിന്നും എത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തിയതിനെ തുടര്‍ന്നാണ് യുവാവിനെ ആശുപത്രി നിരീക്ഷണത്തിലാക്കിയത്.
Post Your Comments